GeneralKollywoodLatest News

നിര്‍മ്മാതാവ് ആര്‍ രഘുനാഥന്‍ അന്തരിച്ചു

1975ല്‍ രഘുനാഥന്‍ നിര്‍മ്മിച്ച പട്ടാംപൂച്ചി എന്ന സിനിമയിലൂടെയാണ് കമല്‍ഹാസന്‍ നായകനായി രംഗപ്രവേശം കുറിക്കുന്നത്.

പ്രമുഖ സിനിമാ നിര്‍മ്മാതാവ് ആര്‍ രഘുനാഥന്‍ അന്തരിച്ചു. നടന്‍ കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ നിര്‍മ്മാതാവ് കൂടിയാണ് ഇദ്ദേഹം. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. ചെന്നൈയിലാണ് അന്ത്യം. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളാണ് മരണകാരണം. സംസ്‌കാരം വെള്ളിയാഴ്ച കെ കെ നഗറില്‍.

1975ല്‍ രഘുനാഥന്‍ നിര്‍മ്മിച്ച പട്ടാംപൂച്ചി എന്ന സിനിമയിലൂടെയാണ് കമല്‍ഹാസന്‍ നായകനായി രംഗപ്രവേശം കുറിക്കുന്നത്. മറക്കാത കാട് ആണ് രഘുനാഥന്‍ ഏറ്റവും ഒടുവിലായി നിര്‍മ്മിച്ച ചിത്രം.

shortlink

Post Your Comments


Back to top button