Latest NewsNEWS

ഇനി രണ്ടാഴ്ച കഴിഞ്ഞ് കാണാം ; ഡാഡ തിരിച്ചുവന്ന സന്തോഷത്തില്‍ അല്ലി, സന്തോഷവും നന്ദിയും അറിയിച്ച് സുപ്രിയ

ഏതാണ്ട് മൂന്ന് മാസത്തെ ജോര്‍ദാന്‍ വാസത്തിന് ശേഷം മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് കേരളത്തില്‍ ഇന്ന് രാവിലെ കൊച്ചിയില്‍ തിരിച്ചെത്തി. സിനിമയുടെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തീകരിച്ചാണ് പൃഥ്വിരാജും സംഘവും ഇന്ന് തിരിച്ചെത്തിയത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയ പൃഥ്വിരാജ് തിരിച്ചെത്തിയതിന്റെ സന്തോഷവും രാജുവിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ച് ഭാര്യ സുപ്രിയയും എത്തിയിട്ടുണ്ട്.

നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങള്‍ക്കായി പ്രാര്‍ഥിച്ച, ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്ന സമയത്ത് കരുത്ത് പകര്‍ന്ന എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്ചയ്ക്ക് ശേഷം കാണാമെന്ന് കരുതുന്നുവെന്ന് സുപ്രിയ അറിയിച്ചു.

https://www.instagram.com/p/CAelqelJryh/

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് പൃഥ്വിയും സംഘവും. ഫോര്‍ട്ടുകൊച്ചിയിലെ പണം മുടക്കിയുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലായിരിക്കും പതിനാല് ദിവസം പൃഥ്വിയും സംഘവും ചിലവഴിക്കുക. വെള്ളിയാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിയെയും സംഘത്തെയും നാട്ടിലെത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button