Latest NewsNEWS

കറുപ്പില്‍ സുന്ദരിയായി ആന്‍ അഗസ്റ്റിന്‍

2010 ല്‍ പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ താരമാണ് ആന്‍ ആഗസ്റ്റിന്‍. നടന്‍ അഗസ്റ്റിന്റെ മകളാണ് താരം. വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ആന്‍. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് അതീവ സുന്ദരിയായാണ് താരത്തിന്റെ വരവ്.

https://www.instagram.com/p/CApxCY3JUwM/

ചില ദിവസങ്ങളില്‍ ഇങ്ങനെ ചില നേരങ്ങളുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ആന്‍ അഗസ്റ്റിന്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മുമ്പും ഇത്തരത്തില്‍ തനിക്ക് കറുപ്പു നിറത്തോടുള്ള ഭ്രമം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. എന്തായാലും താരത്തിന്റെ കറുപ്പിലുള്ള അഴക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 2017 ല്‍ പുറത്തിറങ്ങിയ സോളൊയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

shortlink

Related Articles

Post Your Comments


Back to top button