Latest NewsNEWS

പ്രിയപ്പെട്ട ആണ്‍കുട്ടികള്‍ ; രാധിക പണ്ഡിറ്റ് പങ്കുവച്ച റോക്കിഭായിയുടെയും റോക്കി ജൂനിയറിന്റെയും ചിത്രങ്ങള്‍ വൈറലാകുന്നു

കെജിഎഫിലൂടെ റോക്കി ഭായിയായി ഇന്ത്യയില്‍ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. ഇപ്പോള്‍ അദ്ദേഹത്തിന്റെയും മകന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കെജിഎഫ് ഇറങ്ങിയതോടെ യാഷിനെ ആരാധകര്‍ വിളിക്കുന്നത് റോക്കി ഭായി എന്നാണ്. ഇപ്പോള്‍ യാഷിന്റെയും കുഞ്ഞ് യാഷിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടിയും താരത്തിന്റെ ഭാര്യയുമായ രാധിക പണ്ഡിറ്റ്. തന്റെ പ്രിയപ്പെട്ട ആണ്‍കുട്ടികളെന്ന് കുറിച്ചാണ് റോക്കിഭായിയുടെയും റോക്കി ജൂനിയറിന്റെയും ചിത്രങ്ങള്‍ താരം പങ്കുവച്ചത്.

ലോക്ക്ഡൗണ്‍ കാലം രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇരുവരും ചെലവഴിക്കുന്നത്. മകള്‍ അയ്‌റയ്ക്ക് പിന്നാലെ ഒരു മകന്‍ കൂടി പിറന്ന സന്തോഷം ഇരുവരും പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ പേര് ഇരുവരും വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ റോക്കി ജൂനിയര്‍ എന്നാണ് ആരാധകര്‍ അവനെ വിളിക്കുന്നത്. 2016 ഡിസംബര്‍ 9നാണ് നീണ്ടനാളായി പ്രണയത്തിലായ രാധികയും യാഷും വിവാഹിതരായത്. 2018 ഡിസംബര്‍ രണ്ടിന് ഇരുവര്‍ക്കും മകള്‍ ജനിച്ചു. പിന്നാലെ 2019 ഒക്ടോബര്‍ 30ന് ഇരുവര്‍ക്കും മകനും പിറന്നു.

https://www.instagram.com/p/CAsdWrSAXxz/?utm_source=ig_embed

യാഷ് ജൂനിയറിന് അഞ്ച് മാസം തികഞ്ഞപ്പോഴാണ് ഇരുവരും കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവച്ചത്. എന്തായാലും റോക്കി ഭായിയുടെയും റോക്കി ജൂനിയറിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button