Latest NewsNEWS

ഓര്‍മകളുടെ പാതയിലൂടെ മനോഹരമായ ഒരു യാത്ര, ചന്തുവും ആരോമലും ; ഒരു വടക്കന്‍ വീരഗാഥയിലെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിത്തുടങ്ങിയ താരം പങ്കുവെച്ച ഒരു ഓര്‍മ്മച്ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ചന്തുവായെത്തിയ മമ്മൂട്ടിയ്ക്കും സംവിധായകന്‍ ഹരിഹരനും നിര്‍മ്മാതാവ് പി വി ഗംഗാധരനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ആരോമല്‍ ചേകവരുടെ വേഷത്തില്‍ താരം നില്‍ക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്.

ഓര്‍മകളുടെ പാതയിലൂടെ മനോഹരമായ ഒരു യാത്ര! ചന്തു ചേകവര്‍, അരോമല്‍ ചെകവര്‍, ഒരു വടക്കന്‍ വീരഗാഥയിലെ പ്രതിഭാധനരായ ക്രൂ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ്‌ഗോപി ചിത്രം പങ്കുവച്ചത്.

കേരളത്തില്‍ പ്രസിദ്ധമായ വടക്കന്‍ പാട്ടിലെ കഥകളെ മനോഹരമായി അവതരിപ്പിക്കപ്പെട്ട ചിത്രമായിരുന്നു എം ടി ഹരിഹരനില്‍ നിന്നും പിറന്ന അവിസ്മരണീയമായ തിരക്കഥകളില്‍ ഒന്നായ 1989ല്‍ പുറത്തു വന്ന ‘ഒരു വടക്കന്‍ വീരഗാഥ’. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ചന്തുവിന്റേത്. ചന്തുവിന്റെ അമ്മാവനും കളരി ആചാര്യനുമായിരുന്ന കണ്ണപ്പന്‍ ചേകവരുടെ മകനായ ആരോമല്‍ ചേകവരുടെ റോളായിരുന്നു സുരേഷ് ഗോപിയ്ക്ക്.

മാധവി, ക്യാപ്റ്റന്‍ രാജു, ഗീത, ജോമോള്‍, വിനീത്, ദേവന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സഞ്ജയ് മിത്ര, ചിത്ര, സുകുമാരി, തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close