Latest NewsNEWS

എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ചെയ്ത് 8 വര്‍ഷമായി, ഈ ഫോട്ടോഷൂട്ട് സീരിസിലൂടെ എന്റെ ഉള്ളില്‍ തന്നെ കിടക്കുന്ന സ്ഥിര സങ്കല്പങ്ങളെ തകര്‍ക്കുകയാണ് ; ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. നാടന്‍ വേഷങ്ങളിലൂടെയാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളതും പ്രേക്ഷക മനസില്‍ ഇടം പിടിച്ചിട്ടുള്ളതും. ഈ ലോക്ക്ഡൗണ്‍ നന്നായി ആസ്വദിക്കുന്ന ഒരു താരം കൂടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ലോക്ക്ഡൗണ്‍ കാലത്ത് ഫോട്ടോഷൂട്ടുകളുമായി തിരക്കിലാണ്. അനുശ്രീ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ ഹിറ്റ് ആകാറും ഉണ്ട്. ഇപ്പോള്‍ ഇതാ നടി പുതിയതായി പങ്കുവെച്ചിരിക്കുന്നത് ബോള്‍ഡ് ലുക്കിലുള്ള ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആണ്.

‘പരിണാമം, ഞാന്‍ മലയാളത്തില്‍ എന്റെ ആദ്യ ഫീച്ചര്‍ ഫിലീം ചെയ്തിട്ട് എട്ടുവര്‍ഷമായി. ഒപ്പം തഴക്കം വന്ന അഭിനേതാവ് ആയി മാറാനും കൂടുതല്‍ ഇടപഴകുന്ന പഠിതാവും ഏറ്റവും പ്രധാനമായി ഒരു നല്ല മനുഷ്യസ്നേഹി ആകാനും പരിണാമമുണ്ടാകുക എന്റെ കടമയാണ്. എന്റെ തന്നെ ഉളളില്‍ കിടക്കുന്ന സ്ഥിരസങ്കല്‍പങ്ങളെ തകര്‍ക്കുകയാണ് ഈ ഫോട്ടോഷൂട്ട് സീരിസിലൂടെ ഞാന്‍ ചെയ്യുന്നത്.’- ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചു.

https://www.instagram.com/p/CA4LeX8JCn7/

നേരത്തെ ജാക്കറ്റില്‍ ബോള്‍ഡ് ലുക്കായി എത്തിയും താരം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ഹിറ്റാകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button