Latest NewsNEWS

പില്‍ക്കാലത്ത് ഞാന്‍ ഒരു നടനായി മാറിയതിനു ശേഷം ഈ സ്‌നേഹവും കരുതലും എന്നോട് അദ്ദേഹം കാട്ടിയിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ് ; ഷമ്മി തിലകന്‍

സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമാണ് ഷമ്മി തിലകന്‍. പഴയ കാലങ്ങളിലെ ഓര്‍മകള്‍ കുത്തി പൊക്കിയാണ് താരം ഈ ലോക്ക്ഡൗണില്‍ സമയം തള്ളി നീക്കുന്നത്. നേരത്തെ തന്റെ പല പഴയ കാല ഓര്‍മകളും താരം പങ്കുവച്ചിരുന്നെങ്കില്‍ ഇത്തവണ മെഗസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള ഓര്‍മകളാണ് പങ്കുവെക്കുന്നത്. അദ്ദേഹവുമായി ആദ്യമായി ഒരുമിച്ച് വര്‍ക് ചെയ്ത കഥയ്ക്ക് പിന്നില്‍ എന്ന സിനിമകളിലെ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ചിത്രത്തിന്റെ സഹസംവ്ധായകനായിരുന്നു താനെന്നും താരം പറയുന്നു.

ഇപ്പോഴുള്ള താരപരിവേഷമൊന്നും അദ്ദേഹത്തിന് അന്നായിട്ടില്ല. സഹായികള്‍ ആരുമില്ലാതെ, വണ്ടി സ്വയം ഡ്രൈവ് ചെയ്ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാടയും ആരോടും കാട്ടിയിട്ടുള്ളതായി തന്റെ ഓര്‍മ്മയിലില്ലെന്നും എന്നാല്‍; പിന്നീട് സൂപ്പര്‍താര പദവിയില്‍ എത്തിയ അദ്ദേഹത്തെ പലരും ജാടക്കാരന്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹത്തിന്റെ കൂടെ പില്‍ക്കാലത്ത് വന്ന ‘സില്‍ബന്ധികള്‍’ തന്നെയാണെന്ന് നിസ്സംശയം തനിക്ക് പറയാന്‍ പറ്റുമെന്നും അദ്ദേഹം പറയുന്നു.

അതിനു കാരണവും ഷമ്മി തിലകന്‍ പറയുന്നുണ്ട്, അദ്ദേഹത്തിനെ വളരെ അടുത്തറിഞ്ഞ, അദ്ദേഹത്തിന്റെ നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ; പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതല്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് താനെന്നും അദ്ദേഹം പറയുന്നു.

ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

#കുത്തിപ്പൊക്കല്‍_പരമ്പര.
(Kadhakku Pinnil-1987. Script : Dennis Joseph. Direction : K.G.George.
സിനിമയിലെ എന്റെ ഗുരു സ്ഥാനീയരില്‍ പ്രഥമ സ്ഥാനത്തുള്ള K.G.ജോര്‍ജ് സാറിന്റെ കൂടെ #ഇരകള്‍ എന്ന ചിത്രത്തിന് ശേഷം വര്‍ക്ക് ചെയ്ത സിനിമയാണ് #കഥയ്ക്കു_പിന്നില്‍..!
ശ്രീ. ഡെന്നിസ് ജോസഫിന്റെ രചനയില്‍..; ഇന്നത്തെ മെഗാസ്റ്റാര്‍ മമ്മൂക്കയോടൊപ്പം എന്റെ പിതാവ്, ലാലു അലക്‌സ്, ദേവിലളിത തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച്..; 1987-ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സഹസംവിധായകന്‍ ആയിരുന്നു ഞാന്‍.
ഈ സിനിമയ്ക്ക് മുമ്പേ തന്നെ മമ്മൂക്കയെ പരിചയവും, അടുപ്പവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ആദ്യ സിനിമയാണ് #കഥയ്ക്കു_പിന്നില്‍..!
ആ ലൊക്കേഷനില്‍ എനിക്ക് ഏറ്റവും സപ്പോര്‍ട്ട് നല്‍കിയിരുന്നതും, എന്നെ ചേര്‍ത്ത് നിര്‍ത്തിയിരുന്നതും മമ്മൂക്കയായിരുന്നു.
ഇപ്പോഴുള്ള താരപരിവേഷമൊന്നും അദ്ദേഹത്തിന് അന്നായിട്ടില്ല. സഹായികള്‍ ആരുമില്ലാതെ, വണ്ടി സ്വയം ഡ്രൈവ് ചെയ്ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാടയും ആരോടും കാട്ടിയിട്ടുള്ളതായി എന്റെ ഓര്‍മ്മയിലില്ല.
എന്നാല്‍..; പിന്നീട് സൂപ്പര്‍താര പദവിയില്‍ എത്തിയ അദ്ദേഹത്തെ പലരും ജാടക്കാരന്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹത്തിന്റെ കൂടെ പില്‍ക്കാലത്ത് വന്ന ‘സില്‍ബന്ധികള്‍’ തന്നെയാണെന്ന് നിസ്സംശയം എനിക്ക് പറയാന്‍ പറ്റും.?? കാരണം..; അദ്ദേഹത്തിനെ വളരെ അടുത്തറിഞ്ഞ..; അദ്ദേഹത്തിന്റെ നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ..; പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതല്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍..! അതുകൊണ്ടുതന്നെ ആ സെറ്റില്‍ അദ്ദേഹം ‘ഡയറക്ടര്‍ സാറേ’ എന്ന് സ്‌നേഹത്തോടെ കളിയാക്കി വിളിച്ചിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ സഹായിയായും മറ്റും ഒപ്പം തന്നെ ഉണ്ടായിരുന്നു എപ്പൊഴും..!
അന്ന് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന സ്‌നേഹത്തിന്റെയും, കരുതലിന്റേയും ആഴം..; അദ്ദേഹത്തിന്റെ തന്നെ നിര്‍ബന്ധപ്രകാരം എടുത്ത ഈ ഫോട്ടോയില്‍ കാണാം..!??
എന്നാല്‍..; പില്‍ക്കാലത്ത് ഞാന്‍ ഒരു നടനായി മാറിയതിനു ശേഷം; ഈ സ്‌നേഹവും കരുതലും എന്നോട് അദ്ദേഹം കാട്ടിയിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ്..!
പക്ഷേ..; സില്‍ബന്ധികള്‍ ആരും ഇല്ലാതെ കണ്ടുമുട്ടിയ അപൂര്‍വ്വം ചില വേളകളില്‍ പഴയ മമ്മൂക്കയെ വീണ്ടും കാണാനും, അടുത്തിടപഴകാനും സാധിച്ചു എന്ന വസ്തുത കൂടി ഓര്‍മ്മിപ്പിക്കാതിരുന്നാല്‍ ഞാന്‍ എന്നോട് തന്നെ കാട്ടുന്ന ആത്മവഞ്ചനയാകും എന്നതും പറയാതെ വയ്യ..!
ഒപ്പം..; ഞങ്ങളെയൊക്കെ തമ്മിലടിപ്പിച്ച് ഇടയ്ക്ക് നിന്ന് ചോരകുടിക്കുന്ന #ആട്ടിന്‍തോലിട്ട_ചെന്നായ്ക്കള്‍ ആയ താര സില്‍ബന്ധി സമൂഹത്തിന്റെ അറിവിലേക്കായി ഒരു പഴങ്കഥ കുറിക്കുന്നു..!
ഒരിക്കല്‍ പരമശിവന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുന്ന പാമ്പ് ഗരുഢനോട് ചോദിച്ചു. ‘ഗരുഢാ സൗഖ്യമോ’..? എന്ന്..! അപ്പോള്‍ ഗരുഢന്‍ പറഞ്ഞു..; ‘ഇരിക്കേണ്ടിടത്ത് ഇരുന്നാല്‍ എല്ലാവര്‍ക്കും, എപ്പോഴും സൗഖ്യം തന്നെയായിരിക്കും’..??
#തുടരും….

#കുത്തിപ്പൊക്കൽ_പരമ്പര.(Kadhakku Pinnil-1987. Script : Dennis Joseph. Direction : K.G.George.സിനിമയിലെ എൻറെ ഗുരു…

Julkaissut Shammy Thilakan Sunnuntaina 31. toukokuuta 2020

shortlink

Related Articles

Post Your Comments


Back to top button