Latest NewsNEWS

ജയറാമിനെ ഏറ്റെടുത്ത് തെലുങ്ക് ജനത ; സൂപ്പര്‍ താരങ്ങളോടോപ്പം ഒരുപിടി ചിത്രങ്ങളുമായി താരം ചുവടുറപ്പിക്കുന്നു

അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച മലയാളികളുടെ പ്രിയനടന്‍ ജയറാമിനെ ഏറ്റെടുത്ത് തെലുങ്ക് ജനത. ചിത്രം വന്‍ ഹിറ്റായി മാറിയതോടെ മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും താരമായിരിക്കുകയാണ് ജയറാം. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരുടെ പുതിയ ചിത്രങ്ങളില്‍ ജയറാം പ്രധാന വേഷത്തിലെത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

അല്ലു ചിത്രത്തിലെ ജയറാമിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്ലുവിന്റെ അച്ഛനായിട്ടായിരുന്നു ചിത്രത്തില്‍ താരം എത്തിയത്. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകും പൊന്നിയന്‍ സെല്‍വന്‍ എന്ന് ജയറാം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നും ജയറാം പറഞ്ഞിരുന്നു. അതേസമയം താരം അഭിനയിക്കുന്ന ആദ്യ സംസ്‌കൃത ചിത്രം നമോയുടെ ഗാനം കഴിഞ്ഞ ദിവസം എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button