GeneralLatest NewsTollywood

യുവസംവിയകന്‍ വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം

2014 ല്‍ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച സുജീത്ത് ചിരഞ്ജീവിയെ നായകനാക്കിയുള്ള ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ്.

തെന്നിന്ത്യന്‍ യുവ സംവിധായകന്‍ സുജീത്ത് വിവാഹിതനാകുന്നു. പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുജീത്ത്. ദന്തഡോക്ടറായ പ്രവാളികയാണ് വധു.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരും ഹൈദരാബാദ് സ്വദേശികളാണ്.

2014 ല്‍ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച സുജീത്ത് ചിരഞ്ജീവിയെ നായകനാക്കിയുള്ള ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ്.

shortlink

Related Articles

Post Your Comments


Back to top button