CinemaGeneralLatest NewsMollywoodNEWS

ഈ കണ്ണീർ മഴ തോരില്ല പത്മജച്ചേച്ചീ…. ഈ നോവും കുറയില്ല; പത്മജ രാധാകൃഷ്ണന്റെ ഓർമ്മകളിൽ വേണുഗോപാല്‍

ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജച്ചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. " "വേണു, എൻ്റെ ഒരു ചിറകൊടിഞ്ഞു " എന്ന് ചേച്ചി

എംജി രാധാകൃഷ്ണന്റെ പ്രിയപ്തനി പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചുവെന്ന വാര്‍ത്തയാണ് പുലര്‍ച്ചെ പുറത്തു വന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 62- കാരിയായ പത്മജ മരണത്തിന് കീഴടങ്ങിയത്. സിനിമാലോകത്തു നിന്നും നിരവധി പേരാണ് ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുന്നത്.

മേടയില്‍ കുടുംബവുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ജി വേണുഗോപാല്‍. നാല് ദിവസം മുമ്പും പത്മജ ചേച്ചിയുമായി വാട്‌സാപ് ചാറ്റ് ചെയ്തിരുന്നുവെന്നും മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്നും ജി വേണുഗോപാല്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

“മേടയിൽ ” കുടുംബവുമായുള്ള എൻ്റെ ആത്മബന്ധം ഗാഢമായിക്കൊണ്ടുമിരുന്നു. രാധാകൃഷ്ണൻ ചേട്ടൻ്റെ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എൻ്റെ സാന്നിധ്യം നിർബന്ധപൂർവ്വം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു. പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി. ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും, സംഗീതവും, നൃത്തവും മാത്രമായി രുന്നു ടോപ്പിക്കുകൾ. ഏതാനും മാസങ്ങൾക്ക് മുൻപ് തൻ്റെ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജച്ചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. ” “വേണു, എൻ്റെ ഒരു ചിറകൊടിഞ്ഞു ” എന്ന് ചേച്ചി കണ്ണീർ വാർത്തു.

https://www.facebook.com/GVenugopalOnline/photos/a.187132554646836/3696594910367232/

ഇക്കഴിഞ്ഞ ആഴ്ചകളിൽ പത്മജച്ചേച്ചി തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ ബുൾബുൾ, മൗത്ത് ഓർഗൻ എന്നീ ഉപകരണങ്ങൾ വായിക്കുന്ന പോസ്റ്റുകളാണ് ഇട്ടിരുന്നത്. തൽസമയം എൻ്റെ വാട്ട്സ് അപ്പിലേക്കും അതയച്ച് തരും. കൃത്യമായ അഭിപ്രായമറിയാൻ. അവസാന പോസ്റ്റ് ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനും, നാല്‌ ദിവസം മുൻപ്.
ഒരു രാവ് പുലരിയാകുമ്പോൾ ഈ മരണവാർത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എൻ്റെയീ പുലരിയിൽ വേണ്ടപ്പെട്ട മറ്റൊരാൾ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീർ മഴ തോരില്ല പത്മജച്ചേച്ചീ…. ഈ നോവും കുറയില്ല.

shortlink

Related Articles

Post Your Comments


Back to top button