CinemaGeneralLatest NewsMollywoodNEWS

തിലകൻ, വിനയൻ; മലയാള സിനിമയിലെ ഇവരുടെ വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് ഇപ്പോഴും ജീവിച്ചിരുന്നേനെ; ഹരീഷ് പേരടി

അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ

നമ്മുടെ മലയാളസിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് നടന്‍ ഹരീഷ് പേരടി.

എനിക്ക് ‘സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…മലയാളത്തിലെ ഒതുക്കലുകളെ ധീരമായിനേരിട്ട രണ്ടുപേരെ..മലയാള സിനിമ കോവിഡിനു മുമ്പേ സാമൂഹ്യ അകലം പാലിച്ച്‌ അവരോട് ബന്ധപ്പെടുന്നവരെപോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ പേരടിഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ഇതാണ്…..

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ..മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ..അതിനെ അവർ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെ…അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴിൽ ചെയത് ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാർഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകൾ സംഭവിക്കാതിരിക്കട്ടെ …

https://www.facebook.com/hareesh.peradi.98/posts/755485214991830

shortlink

Related Articles

Post Your Comments


Back to top button