CinemaGeneralLatest NewsMollywoodNEWS

‘എനിക്കിപ്പോഴും ആ ശബ്ദം കേള്‍ക്കാനാകുന്നുണ്ട്, ആ കിലുക്കാംപെട്ടി എന്നുള്ള വിളിയും മറക്കാനാവില്ല’;

തന്നെ ഇളയ സഹോദരിയായിട്ടാണ് അദ്ദേഹം കണ്ടതെന്നും സച്ചിയുടെ വേര്‍പാടില്‍ വേദന പങ്കുവെച്ച്‌ നടി മിയ

തന്റെ ജീവിതത്തിലും കരിയറിലും ഏറെ മാറ്റം വരുത്തിയ ആളായിരുന്നു സച്ചിയെന്നും തന്നെ ഇളയ സഹോദരിയായിട്ടാണ് അദ്ദേഹം കണ്ടതെന്നും സച്ചിയുടെ വേര്‍പാടില്‍ വേദന പങ്കുവെച്ച്‌ നടി മിയ ജോര്‍ജ്ജ്. സച്ചിയുടെ ആ ശബ്ദം എനിക്കിപ്പോഴും കേള്‍ക്കാം, ആ കിലുക്കാംപെട്ടി എന്നുള്ള വിളി എനിക്കൊരിക്കലും മറക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ച്‌ സച്ചി ഒരു സിനിമ പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ലെന്നും അതിനെല്ലാം അപ്പുറമായിരുന്നു ആ ബന്ധമെന്നും മിയ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതി.

സച്ചിയുടെ അനുസ്മരണങ്ങളിൽ തെളിയുന്നത് എപ്പോഴും സഹജീവികളോട് കാട്ടിയ കരുതലിന്‍റെയും നന്‍മയുടെയും കഥകളാണ്. ഇതിന് പിന്നാലെയാണ് കണ്ണുകള്‍ ദാനം ചെയ്ത വാര്‍ത്തയുമെത്തിയത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48) ഇന്നലെയാണ് അന്തരിച്ചത്, വളരെ ചുരുക്കം സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പാണ് സച്ചിയുടെ മടക്കം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. ഇന്നലെ രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം.

 

https://www.facebook.com/miyaonline/posts/1337546206452147

shortlink

Related Articles

Post Your Comments


Back to top button