CinemaGeneralLatest NewsMollywoodNEWS

സിനിമയിലെ അഡ്ജസ്റ്റ്മെന്‍റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡബ്ള്യൂ.സി.സിയിലെ ആഢ്യ സ്ത്രീ ജനങ്ങൾ പ്രതികരിച്ചില്ല; ഹിമ ശങ്കര്‍

ഫേസ്ബുക്കിലൂടെയാണ് ഹിമയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിയ്ക്കുന്നത്

മലയാള സിനിമയില്‍ വളരെ കുറച്ചു വേഷങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കര്‍. നല്ലൊരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ഹിമ സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഹിമയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിയ്ക്കുന്നത്.

ഈ സർവ്വോപരി പാലാക്കാരന്റെ പ്രസ്സ് കോൺഫറൻസിന്റെ സമയത്ത് വിവാദമായ സിനിമയിലെ പാക്കേജിങ്ങ് ,അഥവാ ബെഡ് വിത്ത് ആക്ടിംഗ് , കമന്റ് പോലെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്…. അന്ന്, ഞാനത് പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങൾ തന്ന സപ്പോർട്ട് അല്ലാതെ, WCC യിലെ ആഡ്യ സ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല . കാരണം എന്തെന്ന് മനസിലായിട്ടും ഇല്ല… വലിയൊരു കോലാഹലം ഉദ്ധേശിച്ച് പറഞ്ഞ കമന്റും അല്ല … പറഞ്ഞത് വൈറൽ ആയിപ്പോയതും ആണ് … വിവാദങ്ങൾ നമുക്ക് പുത്തരി അല്ലാത്തതോണ്ട് പോട്ട് പുല്ല് എന്നും പറഞ്ഞിരുന്നു … പല വർക്കുകൾക്കും എന്നെ വിളിക്കാതായതിന് പിറകിൽ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, അഭിപ്രായം പറയുന്നവൾക്ക് നേരെയുള്ള സിനിമാ ഇൻസ്ട്രിയിലെ ചൊരുക്കും ആണ് , എന്ന് പല വഴികൾ വഴി അറിഞ്ഞിട്ടും ഉണ്ട് … പരാതിയില്ല …. എന്നും താരം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….

നാക്കു കൊണ്ട് വ്യഭിചരിക്കുന്നവരോട് പറയാനുള്ളത് …..
3 ,4 വർഷം മുൻപ് സർവ്വോപരി പാലാക്കാരൻ എന്ന സിനിമയുടെ അപർണ്ണ ബാലമുരളി ചെയ്ത . കഥാപാത്രം എന്റെ ജീവിതത്തിൽ നിന്നുള്ള ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ Suresh Babu ചേട്ടൻ നിർമ്മിച്ചെടുത്തതായതോണ്ട് , അതിന്റെ ഒരു പ്രസ്സ് കോൺഫറൻസിൽ പങ്കെടുക്കേണ്ടി വന്നു .

https://www.facebook.com/hima.shankarmystic/posts/2040895566054483

അപ്പൊ , ഒരു പത്രപ്രവർത്തകൻ സിനിമയിൽ adjustment നു ആരെങ്കിലും, സമീപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും, അടുക്കള രഹസ്യം, അങ്ങാടിപ്പാട്ട് ആയ കണ്ണടച്ച് ഇരുട്ടാക്കുന്ന ആ കാര്യത്തിന്റെ എന്നോട് റിലേറ്റ് ചെയ്ത കാര്യം പറയുകയും, പിറ്റേ ദിവസം പത്രങ്ങളടക്കം പലതിലും വാർത്ത വന്ന് , റിപ്പോർട്ടർ ചാനൽ അടക്കം വലിയൊരു interview ചെയ്യുകയും ചെയ്തു … ഇന്ന് അതിന്റെ ഓൺലൈൻ ന്യൂസുകൾ പുതിയത് പൊങ്ങി വന്നത് കണ്ടു … അതിലെ ചില കമന്റ്സ് കണ്ടപ്പോൾ എഴുതാൻ ട്രിഗ്ഗർ ചെയ്യപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button