CinemaGeneralLatest NewsMollywoodNEWS

ലോക്ക് ഡൗണിൽ മമ്മൂക്കയുടെ ഹോബി ഇതാണ്; വീട്ടിലെത്തുന്ന അതിഥികളെ പടമാക്കി മെ​ഗാസ്റ്റാർ

ക്യാമറയില്‍ പതിഞ്ഞ അതിഥികളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്

എന്നും ക്യാമറകളോടും ഫോട്ടോഗ്രഫിയോടും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുള്ള പ്രിയം സിനിമാ പ്രേക്ഷകര്‍ക്കെല്ലാം തന്നെ അറിയാവുന്ന കാര്യമാണ്. മമ്മൂക്ക എടുത്ത പല ചിത്രങ്ങളും ആരാധകരുടെ ആല്‍ബങ്ങളില്‍ ഭദ്രമായിട്ടുണ്ടാകും. ഈ ലോക്ക് ഡൗണില്‍ പല താരങ്ങളും അവരുടെ സ‌്വന്തം കഴിവുകള്‍ വീട്ടിലിരുന്ന് പൊടിതട്ടിയെടുക്കുന്നത് സോഷ്യല്‍ മീഡിയകളിലൂടെ നാം കണ്ടും കഴിഞ്ഞു, പലരുടേയും പാട്ടും, ഡാന്‍സും, ശരീര സംരക്ഷണവുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലുമായി മാറിയിരുന്നു.

പക്ഷേ ഈ സമയത്ത് വീട്ടിലിരിക്കുന്ന മമ്മൂക്ക എന്തുചെയ്യുകയാവും എന്ന് ചിന്തിച്ച ആരാധകര്‍ക്കായി, തന്റെ വീട്ടിലിരുന്നുള്ള ഫോട്ടോഗ്രാഫി പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവച്ചത്. രാവിലെ വീട്ടിലെത്തുന്ന അതിഥികളുടെ ചിത്രം പകര്‍ത്തുകയാണ് താരം. തന്റെ ക്യാമറയില്‍ പതിഞ്ഞ അതിഥികളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്. പഴയ ഹോബിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.

തന്റെ നീളന്‍ ലെന്‍സുള്ള കാമറയിലൂടെ വീടിന്റെ വരാന്തയില്‍ കസേരയിട്ടിരുന്ന് ചിത്രം പകര്‍ത്തുകയാണ് മമ്മൂട്ടി. താടിയും മുടിയും നീട്ടി സ്റ്റൈലിഷ് ലുക്കിലാണ് താരം. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍ .ഗാന ഗന്ധര്‍വ്വന്‍ യേശുദാസിനെയും എംടിയേയുമൊക്കെ നിര്‍ത്തി മമ്മൂട്ടി ഫോട്ടോ എടുക്കുന്ന ചിത്രം കഴിഞ്ഞയിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

https://www.instagram.com/p/CBxudWVphtO/

shortlink

Related Articles

Post Your Comments


Back to top button