BollywoodCinemaGeneralLatest NewsNationalNEWSWOODs

കശ്മീരി വംശഹത്യയുടെ കഥപറഞ്ഞ സിനിമക്ക് ദേശീയോദ്​ഗ്രഥന സിനിമക്കുള്ള അവാർഡ്, ചിത്രങ്ങളുമായി വിവേക് അ​ഗ്നിഹോത്രി

കൊടിയ യാതനകളുടെ നേർക്കാഴ്ച്ചയായിരുന്നു ചിത്രം

ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് വിവേക് ​​അഗ്നിഹോത്രി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അ​ഗ്നിഹോത്രിയുടെ കശ്മീരി വംശഹത്യയുടെ കഥപറഞ്ഞ ദ് കശ്മീർ ഫയൽസ് എന്ന സൂപ്പർ ഹിറ്റ് ചിത്രം മികച്ച ദേശീയോദ്​ഗ്രഥന സിനിമക്കുള്ള അവാർഡാണ് കരസ്ഥമാക്കിയത്.

9-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് സ്വീകരിക്കാൻ വിവേക് ​​എത്തിയ മനോഹരമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചത്. വിജയികൾ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

പല്ലവി ജോഷി, രൺബീർ കപൂർ, ആലിയ ഭട്ട്, ആർ മാധവൻ, വഹീദ റഹ്മാൻ, എസ്എസ് രാജമൗലി, അല്ലു അർജുൻ, കൃതി സനോൻ, ശ്രേയ ഘോഷാൽ എന്നിവരും താരത്തിന്റെ ചിത്രങ്ങളിലുണ്ട്. 1990 ൽ കശ്മീരി ഹിന്ദുക്കൾ അനുഭവിക്കേണ്ടി വന്ന കൊടിയ യാതനകളുടെ നേർക്കാഴ്ച്ചയായിരുന്നു ചിത്രം.

 

 

shortlink

Related Articles

Post Your Comments


Back to top button