GeneralLatest NewsMollywoodTollywood

മഞ്ജുവിന്റെ വേഷത്തില്‍ സുഹാസിനിയോ ?

നടി വിജയശാന്തിയുടെയും പേരും ഈ വേഷത്തിലേക്കായി പറഞ്ഞുകേള്‍ക്കുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകരാരും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും നടത്തിയിട്ടില്ല.

മലയാളത്തില്‍ മഹാ വിജയമായി മാറിയ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തുടങ്ങി താരനിര അണിനിരന്ന ലൂസിഫര്‍ തെലുങ്കിലെയ്ക്ക്. സാഹോയുടെ സംവിധായകന്‍ സുജീത് ചിരഞ്ജീവിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ സിനിമയിലെ നായികാ കഥാപാത്രമായ പ്രിയദര്‍ശിനി രാംദാസായി എത്തുന്നതാര് എന്ന അന്വേഷണത്തിലാണ് ആരാധകര്‍.

മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച ഈ കഥാപാത്രം തെലുങ്കില്‍ സുഹാസിനി ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടി വിജയശാന്തിയുടെയും പേരും ഈ വേഷത്തിലേക്കായി പറഞ്ഞുകേള്‍ക്കുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകരാരും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button