CinemaGeneralLatest NewsNEWS

ബിഗ് ബോസിൽ പാഷാണം ഷാജിക്ക് ശ്വേത മേനോന്റെ അവസ്ഥ വരുമോ? സംശയവുമായി പ്രേക്ഷകർ

ശ്വേതയുടെ നിലപാടുകളും കളിയിലെ രീതിയുമെല്ലാം ഏറെ വിമര്‍ശനങ്ങൾ നേടിയിരുന്നു.

ബിഗ് ബോസ് ഒന്നാം സീസണിലെ ഏറ്റവും പ്രശസ്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടി ശ്വേത മേനോന്‍. ഷോയില്‍ ഏറ്റവുമധികം പ്രതിഫലത്തിന് കരാറുണ്ടായിരുന്നത് ശ്വേതയുമായിട്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ശ്വേതയ്ക്ക് മത്സരത്തില്‍ ഉയരാന്‍ കഴിഞ്ഞില്ലെന്നത് വാസ്തവമാണ്.

ശ്വേതയുടെ നിലപാടുകളും കളിയിലെ രീതിയുമെല്ലാം ഏറെ വിമര്‍ശനങ്ങൾ നേടിയിരുന്നു. ഷോയിലെ ജയസാധ്യതയുള്ള മത്സരാര്‍ത്ഥികളില്‍ ഒരാള്‍ എന്ന് കരുതിയിരുന്ന ശ്വേത വളരെ വേഗം ബിഗ് ബോസ് വീടിനോട് ഗുഡ് ബൈ പറഞ്ഞ് മടങ്ങിപ്പോയി.

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായി എത്തിയ സാജു നവോദയക്ക് ശ്വേതയുടെ അവസ്ഥ വരുമോ എന്നാണ് പ്രേക്ഷകരുടെ സംശയം . ഷോയിലെത്തിയ താരമൂല്യമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായ സാജു ആദ്യ മൂന്ന് ദിനങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ ഇടപെടലുകള്‍ ഒന്നും നടത്താത്തതാണ് പ്രേക്ഷകരെ നിരാശരാക്കുന്നത്. സ്റ്റേജില്‍ തിളങ്ങിനിന്ന് ആളുകളുടെ കൈയ്യടി വാങ്ങിക്കൂട്ടുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘പാഷാണം ഷാജി’ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ സ്വയം ഒതുങ്ങിക്കൂടുന്നതായാണ് തോന്നുന്നത്.

രണ്ടാം ഘട്ട പോരാട്ടം തുടങ്ങി മൂന്ന് ദിവസം പിന്നിട്ടിട്ടും കാര്യമായ സ്‌ക്രീന്‍ സ്‌പേസ് നേടിയെടുക്കാന്‍ ഹൗസിലെ കോമഡി രാജാവിന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ വരും ദിവസങ്ങളില്‍ പ്രിയതാരം കൂടുതല്‍ ഊര്‍ജ്ജസ്വലനായി കളിയുടെ ആവേശം ഉള്‍ക്കൊള്ളുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button