CinemaGeneralLatest NewsMollywoodNEWS

ഡബ്ബിംഗ് ഉള്‍പ്പെടെ മറ്റു ജോലികളെല്ലാം പൂര്‍ത്തിയായി; ‘കാവലി’ന് ഇനിയുള്ളത് ഒരാഴ്‍ചത്തെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ

ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ചിത്രം കാവലിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിയ ‘കാവല്‍’ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇത്തരത്തിൽ 15 ലക്ഷത്തിലധികം പേരാണ് ഇതുവരെ ടീസർ കണ്ടത് ‘കസബ’യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.

കൂടാതെ കൊവിഡ് കാരണം നീണ്ടുപോയ ഒരാഴ്‍ചത്തെ ചിത്രീകരണം മാത്രമാണ് സിനിമയ്ക്ക് പൂര്‍ത്തിയാക്കാനുള്ളതെന്നും ഡബ്ബിംഗ് ഉള്‍പ്പെടെ മറ്റു ജോലികളെല്ലാം പൂര്‍ത്തിയായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിർമ്മാതാവ് ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരികെ വന്നത്. എന്നാല്‍ മാസ് റോളിലേക്കുള്ള മടങ്ങി വരവായിരിക്കും കാവല്‍.

shortlink

Related Articles

Post Your Comments


Back to top button