BollywoodGeneralLatest News

നടി ഹേമമാലിനി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍!! താരത്തിന്റെ ഇപ്പോഴത്തെ നില വ്യക്തമാക്കി മകള്‍

അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്,

ബോളിവുഡ് താരവും എംപിയുമായ ഹേമ മാലിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. 71 കാരിയായ ഹേമമാലിനിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് നിഷേധിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മകള്‍ ഇഷ.

തെറ്റായ വിവരങ്ങളോട് പ്രതികരിക്കരുതെന്ന് ഇഷ ട്വീറ്റ് ചെയ്തു. “എന്റെ അമ്മ ഹേമമാലിനി ആരോഗ്യത്തോടെയും നല്ല രീതിയിലുമാണ്! അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്, അതിനാല്‍ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കരുത്! ” ഇഷ ട്വീറ്റ് ചെയ്തു.
ഇതിനു പിന്നാലെ താന്‍ ആരോഗ്യവതിയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹേമ മാലിനിയും വ്യക്തമാക്കി. സ്നേഹത്തിനും കരുതലിനും നന്ദിയറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. “കരുതല്‍ പ്രകടിപ്പിച്ചതിന് എല്ലാവര്‍ക്കും വളരെ നന്ദി. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹത്താല്‍ ഞാന്‍ പൂര്‍ണ ആരോഗ്യത്തോടെയാണ്. എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കു” അവര്‍ കുറിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close