BollywoodGeneralLatest NewsNEWS

ഇത് ഞാന്‍ വര്‍ഷങ്ങളോളം അന്വേഷിച്ചുനടന്ന ചിത്രം; താര സുന്ദരിയുടെ ചിത്രം വൈറൽ

ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവും ചൂടി ഇരിക്കുന്ന ഹേമമാലിനിയുടെ ചിത്രം

ബോളിവുഡ് സിനിമയിൽ തിളങ്ങിനിന്ന താരമാണ് ഹേമ മാലിനി. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായി മുന്നോട്ടുപോകുന്ന താരം സിനിമയില്‍ വരുന്നതിന് മുന്‍പ് ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഈ ഫോട്ടോയ്ക്കായി താന്‍ വര്‍ഷങ്ങളോളം തേടി നടന്നെന്നും ഇപ്പോഴാണ് കയ്യില്‍ കിട്ടുന്നത് എന്നുമാണ് താരം പറയുന്നത്.

” എന്റെ ഈ ചിത്രത്തിനായി വര്‍ഷങ്ങളോളമാണ് ഞാന്‍ അന്വേഷിച്ച്‌ നടന്നത്. തമിഴ് മാഗസീനിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ഇത്. മാഗസീനിന്റെ പേര് ഓര്‍മയില്ല. എന്നാല്‍ എവിഎം സ്റ്റുഡിയോയിലാണ് ഇത് ഷൂട്ട് ചെയ്തതെന്ന് അറിയാം. രാജ് കപൂര്‍ സാബിനൊപ്പം സപ്‌നോന്‍ കാ സൗദാഗറിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പായിരുന്നു. അന്ന് 14ഓ 15ഓ വയസായിരുന്നു എനിക്ക്. എന്റെ ജീവചരിത്രം ബിയോണ്ട് ദി ഡ്രീംഗേളില്‍ ഇത് ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചികുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ അന്ന് കണ്ടെത്താനായില്ല. അവസാനം ഇത് കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’ ‘. – ഹേമ മാലിനി ചിത്രത്തിനൊപ്പം കുറിച്ചു.

ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവും ചൂടി ഇരിക്കുന്ന ഹേമമാലിനിയുടെ ചിത്രത്തിനു ദൈവിക സൗന്ദര്യമുള്ള എന്റെ അമ്മ എന്നായിരുന്നു മകള്‍ ഇഷയുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button