BollywoodGeneralLatest News

ഒരിക്കല്‍ താങ്കളുടെ വലിയ ഭ്രാന്തനായ ആരാധകനായിരുന്നു, പക്ഷേ ഇപ്പോള്‍ നഗ്നതയും, ലൈംഗികതയും മാത്രം!! രാം ഗോപാല്‍ വര്‍മയെ അണ്‍ഫോള്ളോ ചെയ്ത് സംവിധായകന്‍

വിജയ് നായകനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം സച്ചിന്റെ സംവിധായകനാണ് ജോണ്‍.

ബോളിവുഡിലെ വിവാദ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ലൈംഗികത, നഗ്നത എന്നീ പ്രമേയങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രാം ഗോപാല്‍ നേക്കഡ്, ക്ലൈമാക്സ് എന്നീ ചിത്രങ്ങളുടെ വന്‍വിജയത്തിന് പിന്നാലെ പുതിയ ചിത്രവും നായികയെയും പ്രഖ്യാപിച്ചത് ശ്രദ്ധനേടിയിരുന്നു. ത്രില്ലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അപ്സര റാണിയാണ് നായികയായെത്തുന്നത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വര്‍മ്മയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജോണ്‍ മഹേന്ദ്രന്‍ രംഗത്തെത്തിയതാണ്. ഒരിക്കല്‍ വലിയ ഭ്രാന്തനായ ആരാധകനായിരുന്നു, പക്ഷേ ഇപ്പോ നിങ്ങളെ അണ്‍ഫോളോ ചെയ്യാനുള്ള വിഷമകരമായ സമയമായിരിക്കുന്നു. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള ആര്‍ജിവിയുടെ ട്വീറ്റിനൊപ്പം ജോണ്‍ കുറിച്ചു.

വിജയ് നായകനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം സച്ചിന്റെ സംവിധായകനാണ് ജോണ്‍.

shortlink

Related Articles

Post Your Comments


Back to top button