GeneralLatest NewsNEWSTV Shows

കറുത്തമുത്ത് നായികയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി അഭ്യൂഹം; ആരോഗ്യ സ്ഥിതിയെക്കുറിച്ച് പങ്കുവച്ച് നടി പ്രേമി വിശ്വനാഥ്‌

വ്യാജ വാര്‍ത്തകള്‍ സജീവമായതോടെ സത്യാവസ്ഥ പങ്കുവച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രേമി.

കറുത്ത മുത്ത് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രേമി വിശ്വനാഥ്‌ തെന്നിന്ത്യന്‍ സീരിയല്‍ മേഖലയില്‍ സജീവമാണ്. തെലുങ്കില്‍ കാര്‍ത്തിക ദീപം എന്ന പരമ്ബരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് പ്രേമി. എന്നാല്‍ തെലുങ്ക് സീരിയല്‍ മേഖലയില്‍ പല താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട് വന്നതോടെ നടിക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

വ്യാജ വാര്‍ത്തകള്‍ സജീവമായതോടെ സത്യാവസ്ഥ പങ്കുവച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രേമി. താന്‍ വീട്ടില്‍ സേഫ് ആയിരിക്കുന്നുവെന്നാണ് പ്രേമി വിശ്വനാഥ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിക്കുന്നു. പുതിയൊരു ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്‌

shortlink

Related Articles

Post Your Comments


Back to top button