BollywoodCinemaGeneralLatest NewsNEWS

ദുൽഖർ- സോനം കപൂറിന്റെ ചിത്രം ‘സോയ ഫാക്ടർ’ പരാജയമാകാൻ കാരണം സുശാന്തിന്റെ ‘ചിച്ചോരെയോ? വെളിപ്പെടുത്തലുമായി സംവിധായകൻ

സോയ ഫാക്ടറിന് ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല

മോളിവുഡ് ഹീറോ ദുല്‍ഖര്‍ സല്‍മാന്‍, സോനം കപൂര്‍ എന്നിവര്‍ വേഷമിട്ട ‘ദ സോയ ഫാക്ടര്‍’ ചിത്രം പരാജയമാകാന്‍ കാരണം ‘ചിച്ചോരെ’, ‘ഡ്രീം ഗേള്‍’ എന്നീ സിനിമകളെന്ന് സംവിധായകന്‍ അഭിഷേക് ശര്‍മ്മ. ഈ രണ്ട് ചിത്രങ്ങളും വിജയകരമായി പ്രദര്‍ശനം തുടര്‍ന്നതിനാലാണ് സോയ ഫാക്ടര്‍ പരാജയമായതെന്നാണ് അഭിഷേക് ശര്‍മ്മ പറയുന്നത്.

എന്നാൽ ”സോയ ഫാക്ടറിന് ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല, കാരണം വളരെ നല്ല രണ്ട് സിനിമകള്‍ ഈ സിനിമയ്‌ക്കൊപ്പം തിയേറ്ററുകളില്‍ ഉണ്ടായിരുന്നു.

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിച്ചോരെയും ആയുഷ്മാന്‍ ഖുറാനയുടെ ഡ്രീം ഗേളും ഒരാഴ്ച മുമ്പ് റിലീസ് ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ സോയ ഫാക്ടര്‍ കണ്ട് സമയം കാശ് കളയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു കാണില്ല” എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button