CinemaLatest News

എന്തൊരു ക്യൂട്ടാണ് ദുൽഖർ, റൊമാന്റിക് സിനിമയിൽ നായികയായി അഭിനയിക്കണം: ആ​ഗ്രഹം പറഞ്ഞ് മാളവിക ജയറാം

എല്ലാവരും വളർന്നതിന് ശേഷം പരസ്പരം കണ്ടിട്ടില്ല

മലയാളത്തിന്റെ ക്യൂട്ട് താരം ദുൽഖർ സൽമാനൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് മാളവിക ജയറാം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തെ കുറിച്ച് മാളവിക വ്യക്തമാക്കിയത്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു റൊമാന്റിക് ചിത്രം മുഴുവനും ചെയ്യണമെന്ന് ഞാൻ എല്ലായിടത്തും പറഞ്ഞിട്ടുണ്ട് എന്നും മാളവിക ഓർമ്മപ്പെടുത്തുന്നു.

കൂടാതെ എന്റെ അറിവിൽ ഫഹദ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള ആളല്ല, അടുത്തറിയാൻ അവസരം കിട്ടിയാൽ അയാൾ ഒരു അടിപൊളി പയ്യനാണെന്ന് മനസിലാകും, ഭയങ്കര രസമാണ്, ഇന്റർവ്യൂകളിൽ നിശബ്ദമായി സംസാരിക്കും, എന്നിട്ട് ഒരു ചാൻസ് കിട്ടിയാൽ തമാശക്ക് നമ്മളെയൊക്കെ കളിയാക്കുന്ന ടൈപ്പാണ് അദ്ദേഹമെന്നാണ് ഫ​ഹദിനെക്കുറിച്ച് മാളവിക പറഞ്ഞത്.

പിന്നീട് പ്രണവിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ഫിൽട്ടർ ഇല്ലാത്ത ആളായാണ് തനിക്ക് തോന്നിയതെന്ന് മാളവിക പറഞ്ഞു. ‘അവർ ഇവിടെ ചെന്നൈയിൽ താമസിക്കുമ്പോൾ മുതലുള്ള പരിചയമാണ്. ഞങ്ങൾ എല്ലാവരും വളർന്നതിന് ശേഷം പരസ്പരം കണ്ടിട്ടില്ല. സിനിമയിൽ വന്നതിന് ശേഷം നേരിട്ട് കണ്ടിട്ടില്ല, ഫിൽട്ടർ ഇല്ലാത്ത ഒരാളാണ് അപ്പുവെന്നും മാളവിക ജയറാം പറഞ്ഞു. സിനിമയിൽ എന്നെങ്കിലും അവസരം കിട്ടിയാൽ താനെത്തുമെന്നും മാളവിക പറയുന്നു. ദുൽഖറിനെയാണ് ഏറെയിഷ്ടം, അതിനാൽ അ​ദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നാണ് ഏറെ ആ​ഗ്രഹമെന്നും മാളവിക.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button