CinemaGeneralLatest NewsMollywoodNEWS

‘കടുവാക്കുന്നേൽ കുറുവാച്ചൻ’ വിഷയം പുകയുന്നു; വിവാ​ദം മോഷൻ പോസ്റ്റർ ഹിറ്റായതോടെയെന്ന് ടോമിച്ചൻ മുളകുപാടം

പിന്നെ എന്തിനായിരുന്നു തങ്ങളുടെ സിനിമയ്‌ക്കെതിരെ ഇങ്ങനെയൊരു കേസ്

വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’. സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിലെ കഥാപാത്രമായാണ് കടുവാക്കുന്നേല്‍ കുറുവാച്ചന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. പിന്നാലെ ‘കടുവ’ സിനിമയുടെ കഥയും കഥാപാത്രവും പകര്‍ത്തി എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തി. ഇതോടെ സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തി.

യഥാർഥത്തിൽ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഷൂട്ടിങ് ആരംഭിച്ചതാണ് ഈ ചിത്രം, സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇല്ലാത്ത വിവാദങ്ങള്‍ ചിത്രത്തിന്റെ ടീസര്‍ ഹിറ്റായതോടെയാണ് ഉടലെടുത്തത് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളുകുപാടം പറയുന്നത്.

കഥാപാത്രമായ”കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണ് എന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയില്‍ കേസ് കൊടുത്തതും. എന്നാല്‍ രഞ്ജി പണിക്കര്‍ 21 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവുമാണ് ഇതെന്നാണ് അറിയുന്നത്. പിന്നെ എന്തിനായിരുന്നു തങ്ങളുടെ സിനിമയ്‌ക്കെതിരെ ഇങ്ങനെയൊരു കേസ് നല്‍കിയത്, കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ” എന്ന് നിര്‍മ്മാതാവ് ചോദിക്കുന്നു.

സുരേഷ് ഗോപി ചിത്രത്തിന്റെ കഥ അമേരിക്കയിലുള്ള ഷിബിന്‍ ഫ്രാന്‍സിസ് ആണ് എഴുതിയത്. അദ്ദേഹം പാലാ പൂവത്തോട് സ്വദേശിയാണെന്നും നിര്‍മ്മാതാവ് മനോരമയോട് പറഞ്ഞു. കുറുവച്ചന്‍ എന്ന് പറയുന്ന കുരുവിനാംകുന്നേല്‍ ജോസുമായി തങ്ങളുടെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്ക്കു സൗജന്യമായി കുറച്ച് പ്രമോഷന്‍ കിട്ടിയെന്നും ടോമിച്ചന്‍ മുളകുപാടം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button