BollywoodGeneralLatest News

നടിയെ പീഡിപ്പിച്ചു കൊല്ലുമെന്ന് ഭീഷണി; കേസിൽ അറസ്റ്റ് ഉടന്‍

അശ്ലീല, ഭീഷണി സന്ദേശങ്ങളോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റിയ ചക്രവര്‍ത്തി

ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി. നടന്റെ ആത്മഹത്യയ്ക്കു പിന്നില്‍ റിയയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ കൂടി ഭീഷണിമുഴക്കിയ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്‍സ്റ്റഗ്രാം വഴി ഭീഷണി മുഴക്കിയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അശ്ലീല, ഭീഷണി സന്ദേശങ്ങളോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റിയ ചക്രവര്‍ത്തി സംഭവം അന്വേഷിക്കണമെന്നു സൈബര്‍ പൊലീസിനോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെയാണ് നടപടി

“ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷനുകള്‍ 507, 509, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ പ്രസക്തമായ വ്യവസ്ഥകള്‍ എന്നിവ പ്രകാരം ശനിയാഴ്ച ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു,” സാന്റാക്രൂസ് പോലീസ് സ്റ്റേഷന്റെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ശ്രീറാം കൊരെഗാവ്കര്‍ പ്രതികരിച്ചതായി ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button