CinemaGeneralLatest NewsNEWS

‘മഹാനടി’ക്ക് ശേഷം വീണ്ടും തെലുങ്കില്‍ തിളങ്ങാന്‍ ദുല്‍ഖര്‍; ”യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ”

”യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍

വമ്പൻ ഹിറ്റായ ‘മഹാനടി’ക്ക് ശേഷം വീണ്ടും തെലുങ്കില്‍ തിളങ്ങാന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കണ്‍സപ്റ്റ് പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ”യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍ നൽകിയിരിയ്ക്കുന്നത്.

നടൻ ദുല്‍ഖറിന് ജന്മദിനാശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഹന്നു രാഘവപുടിയാണ് സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമാസിന്റെ ബാനറില്‍ പ്രിയങ്ക ദത്താണ് നിര്‍മ്മാണം. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്

shortlink

Related Articles

Post Your Comments


Back to top button