GeneralHollywoodLatest NewsWorld Cinemas

‘കോവിഡിന് മാസങ്ങള്‍ക്ക് മുന്‍പേ മരുന്ന് കണ്ടെത്തി, വിവരം രഹസ്യമായി വച്ചിരിക്കുകയാണ്’, വീണ്ടും മഡോണ വിവാദത്തില്‍

ധനികരെ കൂടുതല്‍ ധനികരാക്കാനും പാവപ്പെട്ടവരേയും രോഗത്തേയും കൂടുതല്‍ മോശമാക്കാനും വേണ്ടിയാണ്

കോവിഡ് 19 ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. ഈ അവസരത്തില്‍ കോവിഡിന് മാസങ്ങള്‍ക്ക് മുന്‍പേ മരുന്ന് കണ്ടെത്തിയെന്ന തെറ്റായ വിവരം പങ്കുവെച്ച സൂപ്പര്‍സ്റ്റാര്‍ ഗായിക മഡോണ വിവാദത്തില്‍.

കൊറോണയ്‌ക്കെതിരായ മരുന്ന് മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള യുഎസ് ഫിസിഷ്യന്‍ സ്റ്റെല്ല ഇമ്മാനുവലിന്റെ സ്പീച്ചാണ് മഡോണ പോസ്റ്റ് ചെയ്തത്. കൂടാതെ അധികൃതര്‍ക്കെതിരെ താരം രൂക്ഷ വിമര്‍ശനവും നടത്തി. മരുന്നുകണ്ടുപിടിച്ച വിവരം രഹസ്യമായി വച്ചിരിക്കുകയാണെന്നും
ധനികരെ കൂടുതല്‍ ധനികരാക്കാനും പാവപ്പെട്ടവരേയും രോഗത്തേയും കൂടുതല്‍ മോശമാക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ രഹസ്യമാക്കിവച്ചിരിക്കുന്നതെന്നും താരം പറയുന്നു. എന്നാല്‍ ഈ വിവരം തെറ്റാണെന്ന് കണ്ടെത്തിയതോടെ ഇന്‍സ്റ്റഗ്രാം മഡോണയുടെ പോസ്റ്റ് ബ്ലോക്ക് ചെയ്തു.

മലേറിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോകൈ്വനാണ് കൊറോണ വൈറസിന് എതിരായ മരുന്നായി സ്‌റ്റെല്ല പറയുന്നത്. എന്നാല്‍ ഇത് കോവിഡിനെതിരെയുള്ള മരുന്നാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. 15.4 മില്യണ്‍ ഫോളോവേഴ്‌സാണ് മഡോണയ്ക്കുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ വിഡിയോ റീട്വീറ്റ് ചെയ്ത് വിവാദത്തിലായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close