CinemaGeneralKollywoodLatest NewsMollywoodNEWS

തുഗ്ലക്ക് ദർബാറിൽ ഞാൻ എത്തുന്നത് അറിഞ്ഞപ്പോൾ വിജയ് സേതുപതി ആദ്യം ഞെട്ടി; മഞ്ജിമ മോഹൻ

‘കാലത്തില്‍ സന്തിപ്പോം’ എന്ന സിനിമയുടെ സെറ്റില്‍ ജീവയ്‌ക്കൊപ്പം രസകരമായിരുന്നു എന്നും മഞ്ജിമ

ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദര്‍ബാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. നടി അതിഥി റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം മഞ്ജിമ മോഹനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ സര്‍പ്രൈസിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി മഞ്ജിമ മോഹന്‍. വിജയ് സേതുപതിയുടെ സഹോദരിയായാണ് താന്‍ തുഗ്ലക്ക് ദര്‍ബാറില്‍ എത്തുന്നത് എന്നാണ് മഞ്ജിമ തുറന്നു പറഞ്ഞിരിക്കുന്നത്.

പക്ഷേ, തന്റെ സഹോദരിയായി മഞ്ജിമ വേഷമിടുന്നു എന്ന് അറിഞ്ഞപ്പോള്‍ വിജയ് സേതുപതിയും ആദ്യം ഞെട്ടിയിരുന്നു എന്നാണ് മഞ്ജിമ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്, തമിഴ് സിനിമയിലെ തന്നെ എപ്പോഴും ഓര്‍ത്തിരിക്കുന്ന സോഹദരി വേഷങ്ങളിലൊന്ന് ആകും ഇതെന്നാണ് മഞ്ജിമ പറയുന്നത്. ‘കാലത്തില്‍ സന്തിപ്പോം’ എന്ന സിനിമയുടെ സെറ്റില്‍ ജീവയ്‌ക്കൊപ്പം രസകരമായിരുന്നു എന്നും മഞ്ജിമ പറയുന്നു.

നവാ​ഗതനായ പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന തുഗ്ലക്ക് ദര്‍ബാറില്‍ രാഷ്ട്രീയക്കാരനായാണ് സേതുപതി വേഷമിടുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ക്യാമറയും കൈകാര്യം ചെയ്യും. ചിത്രം അടുത്ത വര്‍ഷം ആദ്യമാണ് റിലീസിനെത്തുകയെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button