CinemaGeneralLatest NewsNEWS

ദീനദയാൽ- വിജയ് സേതുപതി ചിത്രം തുഗ്ലക്ക് ദര്‍ബാര്‍; കിടിലൻ ​ഗെറ്റപ്പിൽ മക്കൾ സെൽവൻ

പൊളിറ്റിക്കല്‍ ചിത്രമായാണ് തുഗ്ലക്ക് ദര്‍ബാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ

സൂപ്പർ താരം വിജയ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍. ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലെ പുതിയ സ്റ്റില്ലുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സംവിധായകൻ പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ ചിത്രമായാണ് തുഗ്ലക്ക് ദര്‍ബാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

തു​ഗ്ലക്കിൽ സിംഗം എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്, അതിഥി റാവു ഹൈദരിയാണ് ചിത്രത്തിലെ നായിക. മലയാള താരം മഞ്ജിമ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയുടെ സഹോദരിയുടെ വേഷമാണ് മഞ്ജിമയ്ക്ക്. പാര്‍ഥിപന്‍ ചിത്രത്തില്‍ വില്ലനായും എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button