CinemaGeneralLatest NewsNEWS

നടൻ ജയറാമിന്‍റെ സംസ്‌കൃത ചിത്രം നമോയിലെ പുതിയ പോസ്റ്റര്‍ പുറത്ത്

ഭാരം 20 കിലോയോളം കുറച്ചാണ് കഥാപാത്രത്തിന് വേണ്ടി ജയറാം രൂപഭാവം മാറ്റിയിരിക്കുന്നത്

മലയാളത്തിന്റെ സ്വന്തം നായകൻ ജയറാം നായകനാവുന്ന സംസ്‌കൃത സിനിമയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. രണ്ടു തവണ ഗിന്നസ്സ് റെക്കോര്‍ഡും, ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ച വിജീഷ് മണിയാണ് ജയറാമിനെ നായകനാക്കി നമോ സംവിധാനം ചെയ്യുന്നത്.

മൊട്ടയടിച്ച്‌ ശരീര ഭാരം 20 കിലോയോളം കുറച്ചാണ് കഥാപാത്രത്തിന് വേണ്ടി ജയറാം രൂപഭാവം മാറ്റിയിരിക്കുന്നത്. ആറ് ദേശിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി.ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

shortlink

Post Your Comments


Back to top button