BollywoodGeneralLatest NewsNEWS

ബോളിവുഡില്‍ ചരിത്രമായ സിനിമയുടെ രണ്ടാം ഭാഗം: ‘സഡക്-2’ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസിന്

സഞ്ജയ്‌ ദത്തും പൂജ ഭട്ടും ജോഡികളായി അഭിനയിച്ച ചിത്രം ബോളിവുഡ് സിനിമാ മേഖലയെ തന്നെ വാണിജ്യപരമായി അപ് ലിഫ്റ്റ്‌ ചെയ്ത ചിത്രമായിരുന്നു

ബോളിവുഡില്‍ ഒരുങ്ങുന്ന ബിഗ്‌ ബജറ്റ് സിനിമകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് സ്ഥാനം പിടിക്കുന്നു. പത്തൊന്‍പത്ത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സഞ്ജയ്‌ ദത്ത് ചിത്രം സഡക്കിന്റെ രണ്ടാം ഭാഗം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസിന് തയ്യാറെടുക്കുന്നു. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ഓഗസ്റ്റ് 28-ന് റിലീസിന് എത്തും. കോവിഡ് പശ്ചാത്തലത്തിൽ തിയേറ്റർ റിലീസിംഗ് സാധ്യമാകാത്തത് കൊണ്ടാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ‘സഡക് -2’ വിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരുന്നു.

സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, , പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, ആദിത്യ റോയ് കപൂർ, മോഹൻ കപൂർ, അക്ഷയ് ആനന്ദ് എന്നിവരാണ് ‘ സഡക് 2 ‘ വിലെ താരങ്ങള്‍.1991-ലെ ആ വര്‍ഷത്തെ വലിയ വിജയ സിനിമകളില്‍ ഒന്നായിരുന്നു സഡക്. സഞ്ജയ്‌ ദത്തും പൂജ ഭട്ടും ജോഡികളായി അഭിനയിച്ച ചിത്രം ബോളിവുഡ് സിനിമാ മേഖലയെ തന്നെ വാണിജ്യപരമായി അപ് ലിഫ്റ്റ്‌ ചെയ്ത ചിത്രമായിരുന്നു. ‘സഡക്-2’ എന്ന ചിത്രത്തിനെയും പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമ്പോള്‍ തിയേറ്റര്‍ എക്സ്‌പീരിയന്‍സ് നഷ്ടമാകുമെന്ന ചിന്ത മാത്രമാണ് അവരെ വിഷമത്തിലാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button