GeneralLatest NewsMollywoodNEWS

എനിക്ക് ഇത് പരീക്ഷണമാണ്, തന്‍റെ പുതിയ ജോലി അറിയിച്ച് അശ്വതി ശ്രീകാന്ത്

നിങ്ങൾക്ക് ഇതൊരു പരീക്ഷണം ആയില്ലെങ്കിൽ ഞാൻ രക്ഷപെട്ട്

അവതാരക എന്ന നിലയില്‍ സൂപ്പര്‍ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ടിവിയിലെ റിയാലിറ്റി ഷോകളിലൂടെ അവതാരക എന്ന നിലയില്‍ പേരെടുത്ത അശ്വതി ടെലിവിഷന്‍ രംഗത്ത് തന്നെ ഏറെ പോപ്പുലറായ മറ്റൊരു മേഖല ചൂസ് ചെയ്തിരിക്കുകയാണ്. ഒരു പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന കോമഡി സീരിയലിലിലൂടെ അഭിനയ രംഗത്തേക്ക്‌ എത്തുകയാണ് അശ്വതി. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താന്‍ അഭിനേത്രിയാകാന്‍ പോകുന്നുവെന്ന സര്‍പ്രൈസ് വിവരം അശ്വതി തന്റെ ആരാധകരെ അറിയിച്ചത്. ‘എനിക്കിത് ഒരു പരീക്ഷണം ആണ്. നിങ്ങൾക്ക് ഇതൊരു പരീക്ഷണം ആയില്ലെങ്കിൽ ഞാൻ രക്ഷപെട്ട്’ എന്ന രസകരമായ കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതി ശ്രീകാന്ത് ‘ചക്കപ്പഴം’ എന്ന ടെലിവിഷന്‍ സീരിയലില്‍ താന്‍ അഭിനയിക്കുന്ന രഹസ്യം പരസ്യമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button