ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം ഒഴിവാക്കണമെന്നു നടന് ഷെയ്ന് നിഗമിന്റെ അഭ്യര്‍ത്ഥന. കേരളം മറ്റൊരു പ്രളയ ഭീതിയിലാണെന്നും അത് കൊണ്ട് കൊറോണ സന്ദേശം താല്‍ക്കാലിക നാളത്തേക്ക് നിര്‍ത്തിവയ്ക്കണം എന്നാണ് സര്‍ക്കാരിനോടുള്ള ഷെയ്ന് നിഗത്തിന്റെ അഭ്യര്‍ത്ഥന. സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ് എന്ന ലഘു കുറിപ്പാണ് ഷെയ്ന് നിഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.സാമൂഹികപരമായ കാര്യങ്ങളില്‍ എപ്പോഴും സമയോചിതമായ ഇടപെടല്‍ നടത്തുന്ന താരമാണ് ഷെയ്ന്.
അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..ഫേസ്ബുക്കില്‍ ഷെയ്ന് നിഗം കുറിച്ചു
ഷെയ്ന് നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.
ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..
Post Your Comments