CinemaGeneralLatest NewsNEWS

സുശാന്തിന്റെ മരണം; കാമുകി റിയ ചക്രബർത്തിയുടെ ഫോൺ കോൾ വിവരങ്ങൾ പുറത്ത്; ലിസ്റ്റിൽ ആമിർ ഖാനും റാണ ദഗുബതിയും

ആമിര്‍ ഖാന്‍ അടക്കമുള്ള പല പ്രമുഖ താരങ്ങളെയും റിയ വിളിച്ചതായുള്ള രേഖകളാണ് പുറത്തു വന്നിരിക്കുന്നത്

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ ഫോണ്‍ വിളിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആമിര്‍ ഖാന്‍ അടക്കമുള്ള പല പ്രമുഖ താരങ്ങളെയും റിയ വിളിച്ചതായുള്ള രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.

തന്റെഫോണിൽ നിന്നും ആമിര്‍ ഖാനെ ഒരു തവണയാണ് റിയ വിളിച്ചിരിക്കുന്നത്. മൂന്ന് സന്ദേശങ്ങളാണ് ആമിര്‍ റിയയ്ക്ക് അയച്ചത്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡില്‍ വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും മൂന്ന് ഖാന്‍മാരും (ആമിര്‍, സല്‍മാന്‍, ഷാരൂഖ്) ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിയയുടെ ഫോണ്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

എന്നാൽ നടന്‍ റാണ ദഗുബതിയെ ഏഴ് തവണയാണ് റിയ വിളിച്ചത്. നാല് തവണ റാണ തിരിച്ചു വിളിച്ചിട്ടുണ്ട്. നടി രാകുല്‍ പ്രീത് സിങ്ങിനെ 30 തവണയാണ് റിയ വിളിച്ചത്. പിന്നീട് 14 തവണയും വിളിച്ചിട്ടുണ്ട്. ഇരുവരും സന്ദേശങ്ങളും അയച്ചിട്ടുണ്ട്. ആഷിഖി 2 നായകന്‍ ആദിത്യ റോയ് കപൂറിനെ 16 തവണയാണ് റിയ വിളിച്ചത്. 7 തവണ ആദിത്യ തിരിച്ചുവിളിച്ചിട്ടുണ്ട്.

ബോളിവുഡ് താരം ശ്രദ്ധ കപൂറിനെ 3 തവണയും പിന്നീട് രണ്ട് തവണയും വിളിച്ചിട്ടുണ്ട്. അന്തരിച്ച ഡാന്‍സ് മാസ്റ്റര്‍ സരോജ് ഖാനെ രണ്ട് തവണ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണ റിയയുടെ മൊഴി രേഖപ്പെടുത്തി. റിയയുടെ സഹോദരന്‍ ഷോയിക്കിനെയും മുന്‍ മാനേജര്‍ ശ്രുതി മോദിയെയും മൂന്ന് തവണ ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button