CinemaGeneralLatest NewsNEWSTollywood

ദ വേള്‍ഡ് ഓഫ് ‘ഫാന്റം’; വിക്രാന്ത് റോണയായി സൂപ്പർ താരം കിച്ച സുധീപ്

‘രംഗിതരംഗ’ ചിത്രത്തിന് ശേഷം അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്

സൂപ്പർ താരം കിച്ച സുധീപ് നായകനാകുന്ന ‘ഫാന്റം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ”വിക്രാന്ത് റോണ-ദ വേള്‍ഡ് ഓഫ് ഫാന്റം” എന്ന ഹാഷ്ടാഗുകളോടെയാണ് കിച്ച സുധീപ് പോസ്റ്റര്‍ പങ്കുവച്ചത്. ഒരു ഗ്യാങ് ലീഡറുടെ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘രംഗിതരംഗ’ ചിത്രത്തിന് ശേഷം അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

എന്നാൽ നേരത്തെ തന്നെ സുദീപിന്റെ കഥാപാത്രവും ഒരു കൊച്ചു പെണ്‍കുട്ടിയും ഒരു കാട്ടിലെ അരുവിയിലൂടെ യാത്ര ചെയ്യുന്ന വീഡിയോയും കിച്ച സുധീപ് പുറത്തുവിട്ടിരുന്നു. ഫാന്റം ഒരു ത്രില്ലര്‍ ചിത്രമാകും എന്നാണ് ഇത് സൂചിപിക്കുന്നത്. ഇതൊരു ടീസറല്ല, ഷൂട്ടിംഗ് ആരംഭിച്ചതിന്റെ ആവേശമാണ് പങ്കുവയ്ക്കുന്നതെന്നും വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.

എനിക്ക്”ഇന്ന് മെയ്ക്കപ്പ് ഇടുന്നത് വല്ലാത്ത ഒരു അനുഭവമായിരുന്നു. എന്റെ പാഷനില്‍ നിന്ന് വലിയൊരു ഇടവേളയെടുത്ത പോലെയാണ് എനിക്ക് തോന്നിയത്. സിനിമയെന്ന പാഷന്‍. അതുകൊണ്ട് ഞാനിതാ ഇവിടെ വിക്രാന്ത് റോണയായി വീണ്ടും….ഫാന്റം തുടങ്ങുന്നു” എന്ന കുറിപ്പും വീഡിയോക്കൊപ്പം സുധീപ് പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button