CinemaGeneralLatest NewsNEWS

ചിങ്ങം ഒന്നിന് പുതിയ ചിത്രം പ്രഖ്യാപിച്ച് മലയാളികളുടെ പ്രിയതാരം പൃഥിരാജ്; പുരാണ കഥയെ അടിസ്ഥാനമാക്കിയെന്ന് സൂചന

നവാഗതനായ ഗോുകല്‍ രാജ് ഭാസ്‌ക്കറാണ് രചനയും സംവിധാനവും

ഇന്ന് ചിങ്ങം ഒന്നിന് പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. പൂര്‍ണമായും വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമായിരിക്കും ഇത് എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. നവാഗതനായ ഗോുകല്‍ രാജ് ഭാസ്‌ക്കറാണ് രചനയും സംവിധാനവും.

കൂടാതെ ”ഇതൊരു പുതിയ അധ്യായമായിരിക്കും. വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം… പുതിയ തരം വെല്ലുവിളികള്‍… നൂതനമായ പരീക്ഷണങ്ങള്‍….” എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം നടത്തുക.

എന്നാൽ രു മനുഷ്യനെയും പക്ഷിയെയും മാത്രമാണ് പോസ്റ്ററില്‍ കാണാനാവുക. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന.

shortlink

Related Articles

Post Your Comments


Back to top button