GeneralMollywoodNEWS

ആ സിനിമ ചോദിച്ചു വാങ്ങിയത്: തന്നെ ആരാണ് സൂപ്പര്‍ സ്റ്റാര്‍ ആക്കിയതെന്ന് വെളിപ്പെടുത്തി നിവിന്‍ പോളി

വിനീതിനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമാണ് മലര്‍വാടിയുടെ ഓഡിഷന് പോയത്

വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്റെ ഉദയം മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് നാം കണ്ടത്. വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍ ആ സിനിമയിലൂടെ തന്നെ നമുക്ക് സമ്മാനിച്ച സൂപ്പര്‍ താരമാണ് നിവിന്‍ പോളി. പിന്നീട് വിനീത് സംവിധാനം ചെയ്ത ‘തട്ടത്തിന്‍ മറയത്ത്’, എന്ന സിനിമയിലും ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയിലും നിവിന്‍ പോളി നായകനായി. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയ്ക്ക് വേണ്ടി പുതുമുഖ താരത്തെ തിരയുമ്പോള്‍ മലര്‍വാടിയിലെ അതേ നായക മുഖം തന്നെ വിനീത് ശ്രീനിവാസന്റെ മനസ്സില്‍ വീണ്ടുമെത്തി. ഇതോടെ പുതുമുഖത്തിന് സഡന്‍ ബ്രേക്ക് ഇട്ടുകൊണ്ട് തട്ടത്തിന്‍ മറയത്തിലെ നായകനായി നിവിന്‍ സ്ക്രീനിലെത്തി. വിനീത് തനിക്ക് നല്‍കിയ ആ സിനിമാ ഭാഗ്യത്തെക്കുറിച്ച് നിവിന്‍ പോളി ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

‘വിനീതിനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമാണ് മലര്‍വാടിയുടെ ഓഡിഷന് പോയത്. സിനിമയില്‍ ആദ്യമായി അവസരം നല്‍കിയതും തട്ടത്തിന്‍ മറയത്തിലൂടെ കരിയര്‍ ബ്രേക്ക് സമ്മാനിച്ചതും വിനീതാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ കഥ കേട്ടത് മുതല്‍ വിനീതിന് പുറകേകൂടി ആ വേഷം ചോദിച്ചു വാങ്ങുകയായിരുന്നു. നന്ദിയോടെയും സ്നേഹത്തോടെയും മാത്രമേ വിനീതിനെക്കുറിച്ച് പറയാന്‍ കഴിയൂ’.

shortlink

Related Articles

Post Your Comments


Back to top button