CinemaGeneralLatest NewsNEWS

ഫഹദ്-നസ്രിയ താരദമ്പതികൾക്കിന്ന് വിവാഹ വാർഷികം; ആശംസകളുമായി ആരാധകർ

അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ വീണ്ടും മലയാളത്തിലേക്ക് മടങ്ങി എത്തിയത്

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിലെ പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്.

2014 ൽ ആരാധകർ അടക്കം വൻ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇരുവരുടെയും. താരദമ്പതികളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിനുശേഷം അടുത്തിടെയാണ് ഇരുവരും ട്രാൻസ് എന്ന ചിത്രത്തിൽ ഒരുമിച്ച് എത്തിയത്.

എന്നാൽ വിവാഹത്തോടെ സിനിമയിൽ സജീവമല്ലാത്ത നസ്രിയ സോഷ്യൽ മീഡിയയിൽ തിളങ്ങിയിരുന്നു . വിവാഹശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ വീണ്ടും മലയാളത്തിലേക്ക് മടങ്ങി എത്തിയത്.

2014 വിവാഹിതരായ താരദമ്പതികളുടെ ആറാം വിവാഹ വാർഷികമാണ് ഇന്ന്, ഇരുവർക്കും ആശംസകൾ നേർന്നു സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ . ബാലതാരമായി സിനിമയിലെത്തിയ താരമാണ് നസ്രിയ , മലയാളത്തിനു പുറമേ തമിഴിൽ അടക്കം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി നസ്റിയ മാറിയിരുന്നു . സംവിധായകൻ മഹേഷ് നാരായണനും ഫഹദും വീണ്ടും ഒന്നിക്കുന്ന മാലികാണ് താരത്തിന്റെ പുതിയ ചിത്രം.

Related Articles

Post Your Comments


Back to top button