CinemaGeneralLatest NewsNEWS

സുശാന്തിന്റെ മരണത്തിൽ വീണ്ടും വഴിത്തിരിവ്; ‘നിങ്ങളെന്റെ ദൈവമാണ്, ഏറ്റവും നല്ല മനുഷ്യനെന്ന് മഹേഷ് ഭട്ടിനോട് റിയ ; സുശാന്തിന്റെ കാമുകിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

ഐഷ മുന്നോട്ട് യാത്ര തുടരുകയാണ് സാർ കുറച്ചൊരു മനസ്സോടെയും ആശ്വാസത്തോടെയും എന്നാണ് റിയയുടെ സന്ദേശം

ബോളിവുഡ് സംവിധായകനും നിർമാതാവുമായ മഹേഷ് ഭട്ടും നടി റിയാ ചക്രവർത്തിയുടെയും വാട്സപ്പ് സന്ദേശങ്ങൾ പുറത്ത് . ജൂൺ എട്ടിന് സുശാന്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് നിർമാതാവ് മഹേഷ് ഭട്ടിന് റിയ അയച്ച സന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും ആണ് വ്യാപകമായി പ്രചരിക്കുന്നത് .

ഇനി മുതൽ ഐഷ മുന്നോട്ട് യാത്ര തുടരുകയാണ് സാർ കുറച്ചൊരു മനസ്സോടെയും ആശ്വാസത്തോടെയും എന്നാണ് റിയയുടെ സന്ദേശം ആരംഭിക്കുന്നത്, മഹേഷ് ഭട്ട് തന്നെ നിർമ്മിച്ച ജലേബിഎന്ന സിനിമയിൽ റിയ അവതരിപ്പിച്ച കഥാപാത്രത്തിന് പേരാണ് ഐഷ .

നിങ്ങളെനിക്ക് ഒപ്പം ഉണ്ട് എന്നാണ് റിയ അയച്ചിരിക്കുന്നത്, ജൂൺ 14നാണ് ബാന്ദ്രയിലെ വീട്ടിൽ നടൻ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്, പ്രശാന്തിനും റിയയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് സിബിഐ സംഘം അന്വേഷിക്കുകയാണ്. അതിനിടക്കാണ് വാട്സപ്പ് സന്ദേശങ്ങൾ പുറത്തെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button