CinemaGeneralLatest NewsNEWS

ഡാൻസിൽ കിടുക്കി ‘ഗോദ’ നായിക വമിഖ ഗബ്ബി ; ഇൻസ്റ്റ​ഗ്രാമിൽ വൈറലായി താരത്തിന്റെ കിടിലൻ ഡാൻസ്

നയനിൽ നിഗൂഢത നിറഞ്ഞ മറ്റൊരു കഥാപാത്രമായി താരം വേഷം ഇടുകയും ചെയ്തിരുന്നു

പഞ്ചാബ് സിനിമയിൽ നിന്നെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് വാമിക ഗബ്ബി . ഗോദയിലെ ഗുസ്തിക്കാരി കഥാപാത്രമായാണ് മലയാളികളെ താരം വിസ്മയിപ്പിച്ചത് .

വൻ ഹിറ്റായി മാറിയ പൃഥ്വിരാജ് ചിത്രം നയനിൽ നിഗൂഢത നിറഞ്ഞ മറ്റൊരു കഥാപാത്രമായി താരം വേഷം ഇടുകയും ചെയ്തിരുന്നു .കൊറോണ കാരണം ലോകമെമ്പാടും ലോക്ക് ഡൗണിൽ ആയപ്പോൾ താരം ഫോട്ടോഷൂട്ടുകളുടെ തിരക്കിലായിരുന്നു .

ഗ്ലാമർ നിറയുന്ന ചിത്രങ്ങളും തനിനാടൻ പെൺകുട്ടിയായും പലവിധ ഭാവങ്ങളിൽ വാമിക ആരാധകർക്കു മുന്നിൽ എത്തി. ഇൻസ്റ്റഗ്രാമിൽ അടക്കം ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന വാമിഖയുടെ എല്ലാ പോസ്റ്റുകളും വൈറൽ ആകാറുണ്ട്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചതാണ് .

https://www.instagram.com/p/CEHYdQ5FIsh/

അടിപൊളി നൃത്ത വീഡിയോകൾ ഇഷ്ടംപോലെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇരുകൈയ്യും നീട്ടിയാണ് ആരാധകർ വാമിഖയെ വരവേൽക്കുന്നത് . ചടുലമായ നൃത്ത ചുവടുകളിൽ വിസ്മയിപ്പിക്കുന്ന താരത്തിന്റെ നൃത്ത വീഡിയോകളാണ് വൈറലായി മാറിയത്.

https://www.instagram.com/p/CECKkzZhMAH/

https://www.instagram.com/p/CDtn_WCF2OX/

shortlink

Related Articles

Post Your Comments


Back to top button