BollywoodCinemaGeneralLatest NewsMollywoodNEWSWOODs

അന്നെന്നെ ആ സിനിമയിൽ നിന്നും മാറ്റിയത് മറ്റൊരു താരപുത്രിക്ക് വേണ്ടി: നെപ്പോട്ടിസത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

നെപ്പോട്ടിസത്തെക്കുറിച്ച് പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് നടി

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ നായകവേഷത്തിലെത്തിയ ​ഗോദ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് വാമിഖ ​ഗബ്ബി.

ബോളിവുഡ് സിനിമകളിൽ സജീവമാണ് നടിയിപ്പോൾ. പലപ്പോഴും ഓഡിഷനുകളിൽ സെലക്ട് ആയപ്പോഴും തന്നെ കാസ്റ്റ് ചെയ്യുന്നതിന് പകരം മറ്റ് സ്റ്റാർ കിഡ്സിനായി തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

കുറച്ച് നാൾ മുൻപ് ഓഡിഷൻ കഴിഞ്ഞ് സെലക്ട് ആകുകയും എന്നാൽ കാരണം പറയാതെ പുറത്താക്കുകയും ചെയ്തുവെന്നും വാമിഖ വ്യക്തമാക്കി. അവർക്ക് പ്രശസ്ത ആയ നടി മതിയത്രേ, എന്നാൽ പിന്നീട് മറ്റൊരു താരപുത്രിയെ വച്ച് ആ സിനിമ അവർ ചെയ്തുവെന്നും വാമിഖ വ്യക്തമാക്കി. നെപ്പോട്ടിസത്തെക്കുറിച്ച് പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് നടി.

shortlink

Related Articles

Post Your Comments


Back to top button