CinemaLatest NewsMollywoodTollywood

വൈറലായി ആദിപുരുഷ്; ശ്രീരാമനായി സൂപ്പർ താരം പ്രഭാസ്; കാത്തിരിപ്പോടെ ആരാധകർ

പ്രഭാസ് ചിത്രത്തിലെ പോസ്റ്ററിന് ഇതുവരെ വൻ വരവേൽപ്പാണ് കിട്ടിയിരിക്കുന്നത്

തെലുങ്ക് ,ഹിന്ദി, മലയാളം, തമിഴ് എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ആദിപുരുഷിന് വൻ വരവേൽപ്പ്. ഇന്ത്യൻ ഇതിഹാസ കഥയുമായി എത്തുന്ന പ്രഭാസ് ചിത്രത്തിലെ പോസ്റ്ററിന് ഇതുവരെ വൻ വരവേൽപ്പാണ് കിട്ടിയിരിക്കുന്നത് .

സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പോസ്റ്റർ 24 മണിക്കൂറിനകം തന്നെ കണ്ടത് 13 ലക്ഷത്തോളം വരുന്ന ആൾക്കാരാണ് . ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത് .

ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൻഹാജിയുടെ സംവിധായകനും റെട്രോഫൈൽ പ്രൊഡക്ഷൻ കമ്പനി സ്ഥാപകനുമായ റാം ഔട്ടാണ് ഒരുക്കുന്നത് . ഇതാദ്യമായി ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

ഇന്ത്യൻ സംസ്കാരത്തിൽ ഏറെ ജനപ്രീതി ഉള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലും ആണ് ചിത്രീകരിക്കുക എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. കൂടാതെ തമിഴ്-മലയാള ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്തു 2022 ൽ പ്രദർശനത്തിനെത്തിക്കും .ശ്രീരാമനായി സൂപ്പർതാരം പ്രഭാസ് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button