CinemaGeneralLatest NewsNEWS

ഈ ‘ബാലി’ യെ മനസിലായോ? മലയാളത്തിന്റെ പ്രിയതാരമാണിത്

ആദ്യമായി അഭിനയിച്ചത് അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലാണ്

മലയാളത്തിലെ എണ്ണം പറഞ്ഞ പല താരങ്ങളുടേയും ബാല്യകാലങ്ങളും, പഠന കാലഘട്ടങ്ങളും വളരെ രസകരമാണ്. കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു നമ്മുടെ താരങ്ങളിൽ പലരും.

വർണാഭമായ കലോത്സവ വേദികളിൽ നിന്ന് സിനിമാ രം​ഗത്തെത്തിയവർ
നിരവധിയാണ്, ഇത്തരത്തിൽ നടിയും സിനിമ പ്രവർത്തകയുമായ ഉണ്ണിമായ പ്രസാദ് കൂടിയാട്ടം വേഷത്തിലുള്ള ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

താരം ബാലിയായി വേഷമിട്ട ചിത്രങ്ങളാണ് കാണാനാകുന്നത്. മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ഉണ്ണിമായ ആദ്യമായി അഭിനയിച്ചത് 2013 റിലീസ് ചെയ്ത അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലാണ് .

https://www.instagram.com/p/CEYj2AZJxUR/

പിന്നീട് മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രമായെത്തിയതോടെ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു . മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയിലെ ഡിവൈഎസ്പിയായി തിളങ്ങിയ ഉണ്ണിമായയുടെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു . താരത്തിന്റെ അഭിനയമികവ് തെളിയിക്കുന്നതായിരുന്നു കാതറിൻ മരിയ എന്ന കഥാപാത്രം. പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ആണ് ഉണ്ണിമായയുടെ ഭർത്താവ്.

shortlink

Related Articles

Post Your Comments


Back to top button