BollywoodGeneralLatest News

അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഓണസദ്യവട്ടങ്ങളുമായി പ്രിയതാരം

ഓണസദ്യയ്ക്ക് അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മലൈയ്കയുടെ പോസ്റ്റ്

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലും മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. മലയാളത്തിന്റെ പ്രിയതാരങ്ങള്‍ മാത്രമല്ല ബോളിവുഡിലും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്നുണ്ട് ചില താരങ്ങള്‍. അമ്മയ്ക്കും സഹോദരി അമൃത അറോറയ്ക്കും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ മലൈയ്ക അറോറ. അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഓണസദ്യവട്ടങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്ക് ഓണശംസയും താരം നേരുന്നു.

‘ഞങ്ങളുടെ ടേബിള്‍ റെഡി ആയി. അഞ്ചു മാസങ്ങള്‍ക്കു ശേഷം ഈ ഓണനാളില്‍ വീട്ടില്‍ ഒന്നിച്ചു കൂടാനായി.. ”ഓണസദ്യയ്ക്ക് അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മലൈയ്കയുടെ പോസ്റ്റ്. മലൈയ്കയുടെ അമ്മ ജോയ്‌സ് മലയാളിയാണ്

https://www.instagram.com/p/CEgnGuSBHgU/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button