GeneralLatest NewsTollywood

73.3 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍; ഫിറ്റ്‌നസ് ട്രെയിനറിന് കിടിലം സമ്മാനവുമായി പ്രഭാസ്; അമ്പരപ്പില്‍ ആരാധകര്‍

റേഞ്ച് റോവര്‍ വെലര്‍ എസ്യുവിയാണ് ട്രെയിനറിന് താരം നല്‍കിയത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. തന്റെ ജിം ട്രെയിനറിന് പ്രഭാസ് നല്‍കിയ സമ്മാനം കണ്ടാണ്‌ ആരാധകര്‍ അമ്ബരന്നത്. 73.30 ലക്ഷം രൂപ വിലവരുന്ന റേഞ്ച് റോവറാണ് അദ്ദേഹം തന്റെ ട്രെയിനര്‍ ലക്ഷ്മണ്‍ റെഡ്ഡിക്ക് സമ്മാനിച്ചത്.

പുതുപുത്തന്‍ എസ്യുവിക്കൊപ്പം ലക്ഷ്മണും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുന്‍ ബോഡി ബില്‍ഡറും 2010 ലെ മിസ്റ്റര്‍ വേള്‍ഡുമായ ലക്ഷ്മണ്‍ ഏറെനാളായി താരത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്.

റേഞ്ച് റോവര്‍ വെലര്‍ എസ്യുവിയാണ് ട്രെയിനറിന് താരം നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button