CinemaGeneralLatest NewsMollywoodNEWS

എന്നെ മികച്ച നടനാക്കിയത് ആ സിനിമയും അതിലെ കഥാപാത്രവും: തുറന്നു സംസാരിച്ച് നെടുമുടി വേണു

അതിലും ശക്തമായ വെല്ലുവിളിയായിരുന്നു ആ കഥാപാത്രം എനിക്ക് മുന്നില്‍ ഉയര്‍ത്തിയത്

മലയാള സിനിമയില്‍ താന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മൂല്യമേറിയ കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന്‍ നെടുമുടി വേണു. മലയാളത്തില്‍ പുറത്തിറങ്ങിയ നിരവധി ക്ലാസ് സിനിമകളില്‍ വേഷമിട്ട നെടുമുടി വേണു എന്ന അഭിനേതാവിന്റെ അദ്ധ്യായം തിരയുമ്പോള്‍ അതില്‍ പ്രഥമ നിരയില്‍ നില്‍ക്കുന്നതും പ്രേക്ഷകര്‍ ആദ്യം തെരഞ്ഞെടുക്കുന്നതുമായ കഥാപാത്രമാണ് ഭരതന്‍ സംവിധാനം ചെയ്ത തകര എന്ന സിനിമയിലെ ചെല്ലപ്പനാശാരി. എന്നാല്‍ തന്റെ അഭിനയ ജീവിതത്തില്‍ മറ്റൊരു കഥാപാത്രമാണ് അതിനും മുകളില്‍ നില്‍ക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ അതുല്യ നടന്‍ നെടുമുടി വേണു.

“ജനമനസ്സുകളില്‍ ഞാന്‍ ഇടം നേടിയത് വിടപറയുംമുന്‍പേയിലെ സേവ്യറിലൂടെയാണ്. ചെല്ലപ്പനാശാരിയെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്. ചെല്ലപ്പനാശാരിയുടെ ജീവിത പരിസരങ്ങളായിരുന്നില്ല സേവ്യറിന്റെത്. അതിലും ശക്തമായ വെല്ലുവിളിയായിരുന്നു ആ കഥാപാത്രം എനിക്ക് മുന്നില്‍ ഉയര്‍ത്തിയത്. സേവ്യര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് മോഹനുണ്ടായിരുന്നു. ചിരിച്ചും കളിച്ചും സ്വപ്നം കണ്ടും മരണത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ച സേവ്യറുടെ കഥ കേട്ടപ്പോള്‍ തന്നെ എന്‍റെ മനസ്സിലും വല്ലാത്ത വിങ്ങലുണ്ടായി. നസീര്‍ സാറും ഗോപിച്ചേട്ടനും ലക്ഷ്മിയും അടങ്ങുന്ന അഭിനേതാക്കള്‍ മത്സരിച്ച് അഭിനയിച്ച വിടപറയും മുന്‍പേ വലിയ വിജയമായി”.

(മാതൃഭൂമി ആഴ്ചപതിപ്പിലെ ഓണംപംക്തിയില്‍ പങ്കുവച്ചത്)

shortlink

Related Articles

Post Your Comments


Back to top button