GeneralLatest NewsMollywoodNEWS

ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തിൽ കൊണ്ടുചെന്നെത്തിച്ചതും; സീമ

ഡ്യൂപ്പ് ആർട്ടിസ്റ്റുകൾ ജീവൻ പണയപ്പെടുത്തി അഭിനയിച്ചതിെൻറ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടൻ

മലയാളത്തിന്റെ സൂപ്പർ താരമാണ് ജയൻ. മരണം അദ്ദേഹത്തെ കൂട്ടികൊണ്ടു പോയെങ്കിലും ഇന്നും ആരാധകർ ഏറെയാണ് ഈ താരത്തിന്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രിയതാര ജോഡികളാണ് സീമയും ജയനും. നാൽപത് വർഷങ്ങൾക്കിപ്പുറവും ജയേട്ടനെ ഓർക്കാത്ത ഒരുദിവസംപോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും സിനിമയിൽ മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് നടൻ ജയനോടായിരുന്നെന്നും സീമ പറയുന്നു.

ആ ദുരന്തത്തെക്കുറിച്ചോർക്കുമ്പോൾ ഇന്നും വല്ലാത്തൊരു ഞെട്ടലാണെന്ന് ജയൻ മരിക്കാനിടയായ അപകടത്തെക്കുറിച്ച് സീമ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ”അർച്ചന ടീച്ചറിൻെറ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരി ചേച്ചിക്ക് മദ്രാസിൽനിന്നും ഫോൺവരുന്നതെന്നും ഫോണെടുത്ത് ചേച്ചി ഒരലർച്ചയോടെ ഒാടിവന്ന് ”സീമേ… ജയൻ പോയി” എന്ന് പറഞ്ഞു.

‘നാൽപത് വർഷങ്ങൾക്കിപ്പുറവും ജയേട്ടനെ ഒാർക്കാത്ത ഒരുദിവസം പോലും എെൻറ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആരായിരുന്നു എനിക്ക് ജയേട്ടൻ? സിനിമയിൽ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. പൂർണതക്കുവേണ്ടി എത്ര റിസ്ക്കെടുക്കാനും ജയേട്ടൻ തയാറായിരുന്നു. ‘അങ്ങാടി’യിലും ‘കരിമ്പന’യിലും ‘മീനി’ലുമെല്ലാം അഭിനയിക്കുമ്പോൾ ഡ്യൂപ്പ് ആർട്ടിസ്റ്റുകൾ ജീവൻ പണയപ്പെടുത്തി അഭിനയിച്ചതിെൻറ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടൻ പറഞ്ഞിരുന്നു. ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തിൽ കൊണ്ടുചെന്നെത്തിച്ചതും.’ സീമ പറഞ്ഞു

‘മദ്രാസിൽനിന്ന് ജയേട്ടൻെറ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോൾ ശശിയേട്ടൻ പറഞ്ഞു: ”ആ മുഖം നീ കാണണ്ട”. സദാ ഊർജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയിൽ എനിക്ക് കാണാനാകുമായിരുന്നില്ല. മരണം കഴിഞ്ഞ് നാൽപത് വർഷങ്ങൾ പിന്നിട്ടിട്ടും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്.’ താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button