BollywoodGeneralLatest NewsNEWS

വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി; വൻതോതിൽ ലഹരി മരുന്ന് സ്ഥിരമായി വാങ്ങിയിരുന്നു; കരൺ ജോഹറിന്റെ ”വലംകൈ” എൻ‌സി‌ബി പിടിയിൽ

മയക്കുമരുന്ന് ഡീലർ കൂടിയായ അങ്കുഷ് അർനെജ പ്രസാദിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.

ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ വലംകൈയായ ക്ഷിതിജ് രവി പ്രസാദിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തു. ധർമ്മ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഡയറക്ടറും സ്ഥിരമായി വൻതോതിൽ മയക്കുമരുന്ന് വാങ്ങിയതായും എൻ‌സി‌ബിയുടെ സ്ഥിരീകരണം.

നിർമ്മാതാവ് കരൺ ജോഹർ സഹായി ക്ഷിതിജിന്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി.വീട്ടിൽ റെയിഡിന് ശേഷം എൻ‌സി‌ബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ ഇയാളെ കൊണ്ട് പോയി .

മയക്കുമരുന്ന് ഡീലർ കൂടിയായ അങ്കുഷ് അർനെജ പ്രസാദിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. തന്നിൽ നിന്ന് ക്ഷിതിജ് മയക്കുമരുന്ന് വാങ്ങിയതായി അങ്കുഷ് പലതവണ ഏജൻസിയിൽ സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു റെയിഡ്.

shortlink

Related Articles

Post Your Comments


Back to top button