CinemaLatest NewsNEWS

മലയാള സിനിമയിലെ ക്യാപ്ഷൻ സിങ്കം രമേഷ് പിഷാരടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ

തമാശയും ചിരിയും സംവാദങ്ങളും കഥകളുമില്ലാതെ ഒരു നിമിഷം പോലുമില്ല

സിനിമയിലെ ചിരി തമ്പുരാന് ഇന്ന് പിറന്നാൾ ആശംസകൾ. തലക്കെട്ട് വീരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. മിമിക്രി ആര്‍‍ട്ടിസ്റ്റ്, നടന്‍, സംവിധായകന്‍, അവതാരകന്‍, തുടങ്ങി വിവിധ തലങ്ങളില്‍ ശ്രദ്ധ നേടിയ താരമാണ് രമേഷ് പിഷാരടി എന്ന പിഷു.

കൂടാതെ കുറിക്ക് കൊള്ളുന്ന നര്‍മ്മം കലര്‍ത്തിയുള്ള ക്യാപ്ഷനുകളുമായി ചില ചിത്രങ്ങളുമായെത്തി രമേഷ് പിഷാരടിസോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇന്ന് 39 വയസ്സായിരിക്കുകയാണ് താരത്തിന്, പിറന്നാൾ ബേബിക്ക് ആശംസകളുമായി താരലോകം തന്നെ എത്തിയിട്ടുണ്ട്.

https://www.facebook.com/KrishnaSankar.S.V/posts/3391426950893604

നല്ല ശുദ്ധ ഹാസ്യത്തിന്‍റെയും പോസിറ്റിവിറ്റിയുടേയും രാജാവിന് ജന്മദിനാശംസകള്‍. തമാശയും ചിരിയും സംവാദങ്ങളും കഥകളുമില്ലാതെ ഒരു നിമിഷം പോലുമില്ല, ഉള്ളിലിപ്പോഴും ഒരു കുട്ടിയെ കൊണ്ടുനടക്കുന്ന മനുഷ്യന്‍. ലാഫ്റ്റോളജി വകുപ്പിലെ ഡോ.ലാഫര്‍, പിഷാരടിക്ക് കുഞ്ചാക്കോ ബോബന്‍ പിറന്നാളാശംസകള്‍ നേർന്നുകൊണ്ട് കുറിച്ചത് വൈറലായി കഴിയ്ഞ്ഞു

shortlink

Related Articles

Post Your Comments


Back to top button